Sunday, September 8, 2024

HomeMain Storyഒക്‌ടോബര്‍ 4 മുതല്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി

ഒക്‌ടോബര്‍ 4 മുതല്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി

spot_img
spot_img

തിരുവനന്തപുരം: കോവിഡിനു സമാന്തരമായി നിപ്പ പ്രതിരോധവും ഊര്‍ജിതമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നിപ്പ സമ്പര്‍ക്ക പട്ടികയിലുള്ള ആര്‍ക്കും ഗുരുതര രോഗലക്ഷണങ്ങളില്ല. നിപ്പ സ്‌റ്റേറ്റ് കണ്‍ട്രോള്‍ സെല്‍ ആരംഭിച്ചു.

വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം നിപ്പ വാര്‍ഡില്‍ ലഭ്യമാക്കും. പ്രതിരോധ യജ്ഞത്തിന് മന്ത്രിമാര്‍ നേരിട്ടു മേല്‍നോട്ടം വഹിക്കും. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അധികമായി ജീവനക്കാരെ നിയമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് റസിഡന്‍ഷ്യല്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന, 18 വയസ്സിന് മുകളിലുള്ള വിദ്യാര്‍ഥികള്‍ പഠിക്കുന്ന പരിശീലന സ്ഥാപനങ്ങള്‍ക്ക്, ബയോബബിള്‍ മാതൃകയില്‍ ഒരു ഡോസ് വാക്‌സീന്‍ പൂര്‍ത്തിയാക്കിയ അധ്യാപകരെയും വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം.

ഒക്ടോബര്‍ 4 മുതല്‍ ടെക്‌നിക്കല്‍, പോളിടെക്‌നിക്കല്‍, മെഡിക്കല്‍, ബിരുദ, ബിരുദാനന്തര അവസാന വര്‍ഷ വിദ്യാര്‍ഥികളെയും അധ്യാപകരെയും ജീവനക്കാരെയും ഉള്‍ക്കൊള്ളിച്ച് എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കും. ഒരു ഡോസ് വാക്‌സീന്‍ എങ്കിലും എടുത്തവരായിരിക്കണം വിദ്യാര്‍ഥികളും അധ്യാപകരും.

മുഴുവന്‍ സ്കൂള്‍ അധ്യാപകരും ഈയാഴ്ച വാക്‌സീന്‍ എടുക്കാന്‍ ശ്രമിക്കണം. വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യം ശ്രദ്ധിക്കണം.

ആകെ വാക്‌സിനേഷന്‍ മൂന്ന് കോടി ഡോസ് കടന്നു. വാക്‌സിനേഷന്‍ ദേശീയ ശരാശരിയെക്കാളും വളരെ കൂടുതലാണ്. 10 ലക്ഷം ഡോസ് എത്തിയതോടെ വാക്‌സിനേഷന്‍ കാര്യമായി നടക്കുന്നു. വാക്‌സീന്‍ തീരുന്ന മുറയ്ക്ക് കേന്ദ്രസര്‍ക്കാര്‍ എത്തിച്ചുനല്‍കുന്നുണ്ട്.

കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവയുടെ രണ്ടാമത്തെ ഡോസ് കാലതാമസമില്ലാതെ എല്ലാവരും എടുക്കണം. വാക്‌സീന്‍ ഇടവേള കുറച്ച ഹൈക്കോടതി നിലപാടിനോടു സംസ്ഥാന സര്‍ക്കാരിനു യോജിപ്പുണ്ട്. ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ അറിയിക്കും. സ്കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ ആലോചനകള്‍ക്കു ശേഷം തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments