Sunday, September 8, 2024

HomeMain Storyതാലിബാന്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ചു, മുല്ല മുഹമ്മദ് ഹസന്‍ അഖുന്ദാണ് പ്രധാനമന്ത്രി

താലിബാന്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ചു, മുല്ല മുഹമ്മദ് ഹസന്‍ അഖുന്ദാണ് പ്രധാനമന്ത്രി

spot_img
spot_img

കാബൂള്‍: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ അഫ്ഗാനിസ്താനില്‍ താലിബാന്‍ ഇടക്കാല സര്‍ക്കാറിനെ പ്രഖ്യാപിച്ചു. മുല്ല മുഹമ്മദ് ഹസന്‍ അഖുന്ദാണ് പ്രധാനമന്ത്രി. മുല്ല അബ്ദുല്‍ഗനി ബറാദര്‍ ഉപപ്രധാനമന്ത്രിയാകും.

മൗലവി അബ്ദുസ്സലാം ഹനഫി രണ്ടാം ഉപപ്രധാനമന്ത്രിയാകുമെന്നും താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. മുല്ല സിറാജുദ്ദീന്‍ ഹഖാനിയാണ് ആഭ്യന്തര മന്ത്രി.

പ്രധാനമന്ത്രിയായി മുഹമ്മദ് ഹസന്‍ അഖുന്ദി!െന്‍റ പേര് പരമോന്നത നേതാവ് മുല്ല ഹിബത്തുല്ല അഖുന്‍സാദ നിര്‍ദേശിച്ചു. താലിബാന്‍ മാര്‍ഗനിര്‍ദേശക സമിതി (റഹ്ബരി ശൂറ)യുടെ തലവനായ പുതിയ പ്രധാനമന്ത്രി താലിബാന്‍ സ്ഥാപകരില്‍ ഒരാളുമാണ്.’

താലിബാ!െന്‍റ മുന്‍ സര്‍ക്കാറില്‍ ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായിരുന്നു. അബ്ദുല്‍ഗനി ബറാദര്‍ പ്രധാനമന്ത്രിയാകുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്.

താലിബാന്‍ സ്ഥാപകന്‍ മുല്ല ഉമറി!െന്‍റ മകന്‍ മൗലവി മുഹമ്മദ് യഅ്ഖൂബ് മുജാഹിദാണ് പ്രതിരോധ മന്ത്രി.

മൗലവി അമീര്‍ഖാന്‍ മുത്തഖി (വിദേശകാര്യം), മുല്ല ഹിദായത്തുല്ല ബദ്‌രി (ധനകാര്യം), ശൈഖ് മൗലവി നുറുല്ല മുനീര്‍ (ഇന്‍ഫര്‍മേഷന്‍), മുല്ല ഖൈറുല്ലാ ഖൈര്‍ ഖാഹ് (വാര്‍ത്താപ്രക്ഷേപണം), ഖാരി ദീന്‍ ഹനീഫ് (ഇക്കോണമി), ശൈഖ് മൗലവി നൂര്‍ മുഹമ്മദ് സാഖിബ് (ഹജ്ജ്, വഖ്ഫ്), മൗലവി അബ്ദുല്‍ഹകീം ശറഈ (നീതിന്യായം), മുല്ല നൂറുല്ലാ നൂരി (അതിര്‍ത്തി, ഗോത്രകാര്യം), ശൈഖ് മുഹമ്മദ് ഖാലിദ് (മതകാര്യം), മുല്ല മുഹമ്മദ് ഈസ അഖുന്ദ് (ഖനനം, പെട്രോളിയം), മുല്ല ഹമീദുല്ല അഖുന്ദ്‌സാദ (വ്യോമയാനം, ഉപരിതല ഗതാഗതം), മൗലവി അബ്ദുല്‍ബാഖി ഹഖാനി (ഉന്നതബിരുദം), മൗലവി നജീബുല്ലാ ഹഖാനി (ഇന്‍റലിജന്‍സ്) , ഹാജി ഖലീല്‍ റഹ്മാന്‍ (അഭയാര്‍ഥികാര്യം).

അമേരിക്കന്‍, നാറ്റോ സേന പിന്‍മാറി ഒരാഴ്ച കഴിഞ്ഞാണ് താലിബാന്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നത്. 20 വര്‍ഷത്തിന് ശേഷമായിരുന്നു വിദേശ സേന പിന്‍മാറ്റം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments