Sunday, September 8, 2024

HomeMain Storyകോണ്‍ഗ്രസില്‍ വിള്ളല്‍ വീഴ്ത്തി ദുര്‍ബലപ്പെടുത്താനുള്ള നീക്കം തിരിച്ചറിയണം: കെ.സുധാകരന്‍

കോണ്‍ഗ്രസില്‍ വിള്ളല്‍ വീഴ്ത്തി ദുര്‍ബലപ്പെടുത്താനുള്ള നീക്കം തിരിച്ചറിയണം: കെ.സുധാകരന്‍

spot_img
spot_img

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിലും സമീപനത്തിലും അടിമുടി മാറ്റംവരുത്തി ജനങ്ങളിലേക്കും പ്രക്ഷോഭപാതയിലേക്കും ഒറ്റക്കെട്ടായി ഇറങ്ങുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി പറഞ്ഞു.

ഡി.സി.സി പ്രസിഡന്റുമാര്‍ക്കായി കെ.പി.സി.സി സംഘടിപ്പിച്ച ദ്വിദിന ശില്പശാല നെയ്യാര്‍ഡാം രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അധികാരത്തിലുള്ള കോണ്‍ഗ്രസിനെക്കാള്‍ പതിന്മടങ്ങ് ശക്തമാണ് പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ്. കോണ്‍ഗ്രസില്‍ വിള്ളല്‍ വീഴ്ത്തി ദുര്‍ബലപ്പെടുത്താനാണ് ശത്രുക്കള്‍ ശ്രമിക്കുന്നത്. അത്തരം കെണിയില്‍ വീഴാതിരിക്കാന്‍ ജാഗ്രത കാട്ടണം. ജനങ്ങളുമായി ചേര്‍ന്ന് നില്‍ക്കണം.

സംസ്ഥാന കോണ്‍ഗ്രസിലെ പോരായ്മകള്‍ കണ്ടെത്തി പരിഹാരനടപടികള്‍ തുടങ്ങി. നേതാക്കള്‍ക്ക് അഭിപ്രായവും പ്രയാസവും പറയാം അതിനെല്ലാം പരിഹാരം കാണാന്‍ സംസ്ഥാന നേതൃത്വം ശ്രമിക്കും. ആരും പരിധി വിട്ടുപോകരുതെന്നും സുധാകരന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍,കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് എം.പി, പി.ടി. തോമസ് എം.എല്‍.എ, ടി. സിദ്ധിഖ് എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments