അനില്‍ മറ്റത്തികുന്നേല്‍
ചിക്കാഗോ: ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഒന്‍പതാമത് നാഷണല്‍ മീഡിയാ കോണ്‍ഫറന്‍സിന്റെ പ്ലാറ്റിനം സ്‌പോണ്‍സര്‍ ആയി ചിക്കാഗോ പ്രദേശം ഉള്‍പ്പെടുന്ന മിഡ്‌വെസ്റ്റ് റീജിയണിലെ ഏറെ അറിയപ്പെടുന്ന ബിസിനസ് സംരംഭമായ B&K Equipment എത്തുന്നു.
ഗ്യാസ് സ്‌റ്റേഷന്‍ രംഗത്തെ സജീവ സാന്നിധ്യമാണ് ആ&ഗ. ഗ്യാസ് സ്‌റ്റേഷനുകളിലെ പമ്പുകളുടെയും അനുബന്ധ ഉപകരണങ്ങള്‍ സ്ഥാപിക്കുന്ന കാര്യത്തിലും അവയുടെ അറ്റകുറ്റപണികളുടെ കാര്യത്തിലും ഇന്ത്യന്‍ സമൂഹത്തില്‍ അറിയപ്പെടുന്ന ഏറ്റവും വിശ്വസ്തമായ സ്ഥാപനം എന്ന നിലയില്‍ മലയാളി സമൂഹവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു B&K.
കോണ്‍ഫറന്‍സിന്റെ വിജയത്തിനായി ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുമായി സഹകരിക്കുവാന്‍ തയ്യാറായിരിക്കുന്ന B&K Equipment ന് നന്ദി അറിയിക്കുന്നതായി കജഇചഅ നാഷണല്‍ പ്രസിഡണ്ട് ബിജു കിഴക്കേക്കുറ്റ് അറിയിച്ചു.
നവംബര്‍ 11 മുതല്‍ 14 വരെ ചിക്കാഗോയുടെ സബര്‍ബ്ബായ ഗ്ലെന്‍വ്യൂവില്‍ വച്ചാണ് ഈ വര്‍ഷത്തെ മീഡിയാ കോണ്‍ഫ്രന്‍സ് നടത്തപ്പെടുന്നത്. കേരളത്തില്‍ നിന്നും അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി മാധ്യമ പ്രവര്‍ത്തകരും വിശിഷ്ടാഥിതികളും കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കും.
ഹൃദ്യവും അര്‍ത്ഥസമ്പുഷ്ടവുമായ പരിപാടികളാണ് മീഡിയാ കോണ്‍ഫ്രന്‍സിനോടനുബവന്ധിച്ച് വിഭാവനം ചെയ്തിരിക്കുന്നത്.
പ്രസിഡണ്ട് ബിജു കിഴക്കേക്കുറ്റ്, ജനറല്‍ സെക്രട്ടറി സുനില്‍ െ്രെടസ്റ്റാര്‍, ട്രഷറര്‍ ജീമോന്‍ ജോര്‍ജ്ജ്, പ്രസിഡന്റ് ഇലക്റ്റ് സുനില്‍ തൈമറ്റം, ജോയിന്റ് സെക്രട്ടറി ബിജിലി ജോര്‍ജ്ജ്, ജോ. ട്രഷറര്‍ ഷീജോ പൗലോസ്, ഓഡിറ്റര്‍ സജി എബ്രഹാം, ബിനു ചിലമ്പത്ത് എന്നിവര്‍ അടങ്ങിയ എക്‌സിക്യൂട്ടീവ് കമ്മറ്റിയും അഡ്വൈസറ കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ബിജു കിഴക്കേക്കുറ്റ് (17732559777)
സുനില്‍ ട്രൈസ്റ്റാര്‍ (19176621122)
ജീമോന്‍ ജോര്‍ജ്ജ് (12679704267)