കൊച്ചി: മോന്‍സന്‍ മാവുങ്കലിനെ മുന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരിചയപ്പെടുത്തിയത് താനാണെന്ന് അനിത പുല്ലയില്‍. പ്രവാസി മലയാളി ഫെഡറേഷന്‍ വനിതാ കോര്‍ഡിനേറ്ററാണ് അനിത പുല്ലയില്‍. സംഘടനയുടെ പേ!ട്രണ്‍ എന്ന നിലയിലാണ് ഡിജിപിക്കു പരിചയപ്പെടുത്തിയത്.
ബെഹ്‌റ മോന്‍സന്റെ മ്യൂസിയം സന്ദര്‍ശിച്ചത് തന്റെ ക്ഷണം സ്വീകരിച്ചാണ്. മോന്‍സന്‍ തട്ടിപ്പുകാരനാണെന്ന് പിന്നീട് ബെഹ്‌റ മുന്നറിയിപ്പ് നല്‍കിയെന്നും അനിത പറഞ്ഞു.
‘ബെഹ്‌റയുടെ ഓഫിസിലേക്ക് പരാതിയുമായി ഞങ്ങള്‍ പോയിരുന്നു. അന്നാണ് ആദ്യമായി മോന്‍സനെ പരിചയപ്പെടുത്തിയത്. എറണാകുളത്തുവച്ചായിരുന്നു രണ്ടാമത്തെ കൂടിക്കാഴ്ച. മ്യൂസിയം സന്ദര്‍ശിക്കാന്‍ ആവശ്യപ്പെട്ടതുപ്രകാരം അദ്ദേഹം അവിടെയെത്തി. കൂടെ ഐജി മനോജ് എബ്രഹാമും ഉണ്ടായിരുന്നു. അതൊരു സാധാരണ സന്ദര്‍ശനം മാത്രമായിരുന്നു.’ അനിത പറഞ്ഞു.
രണ്ടുവര്‍ഷം മുന്‍പാണ് മോന്‍സനെക്കുറിച്ച് ബെഹ്‌റ മുന്നറിയിപ്പ് നല്‍കിയത്. തന്നെയും മുന്‍ ഡിജിപിയെയും തമ്മില്‍ തെറ്റിക്കാന്‍ മോന്‍സന്‍ അപവാദപ്രചരണം നടത്തി. ഡിഐജി സുരേന്ദ്രന്റെ കുടുംബവുമായുള്ള ബന്ധം ഇല്ലാതാക്കിയത് മോന്‍സനാണെന്നും അനിത പറഞ്ഞു.
ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇടപാടുകളില്‍ പങ്കുള്ളതായി അറിയാം. പരാതിക്കാരോട് മുഖ്യമന്ത്രിയുടെ ഓഫിസിനെ സമീപിക്കാന്‍ ഉപദേശിച്ചത് താനാണെന്നും അനിത കൂട്ടിച്ചേര്‍ത്തു.