Friday, April 19, 2024

HomeCrimeമലയാളി ബൈക്ക് റേസറുടെ മരണം കൊലപാതകം; പിന്നില്‍ ഭാര്യയും സുഹൃത്തുക്കളും

മലയാളി ബൈക്ക് റേസറുടെ മരണം കൊലപാതകം; പിന്നില്‍ ഭാര്യയും സുഹൃത്തുക്കളും

spot_img
spot_img

ജയ്‌സാല്‍മര്‍ : മൂന്നു വര്‍ഷം മുന്‍പ് രാജസ്ഥാനിലെ ജയ്‌സാല്‍മറില്‍ മലയാളി ബൈക്ക് റേസര്‍ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസിന്റെ കണ്ടെത്തല്‍. ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ കണ്ണൂര്‍ സ്വദേശി അസ്ബഖ് മോന്‍(34) ദുരൂഹസാഹചര്യത്തില്‍ മരിച്ചതാണ് കൊലപാതകമെന്ന് തെളിഞ്ഞത്.

സംഭവത്തില്‍ അസ്ബഖിന്റെ രണ്ടു സുഹൃത്തുക്കളെ ബെംഗളൂരുവില്‍നിന്നു പൊലീസ് അറസ്റ്റു ചെയ്തു. സഞ്ജയ്, വിശ്വാസ് എന്നിവരാണ് അറസ്റ്റിലായത്. അസ്ബഖിന്റെ ഭാര്യ സുമേറ പര്‍വേസും സുഹൃത്തുക്കളും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

ബെംഗളൂരുവിലെ ആര്‍ടി നഗറില്‍ താമസിച്ചിരുന്ന അസ്ബഖ് മോന്‍, 2018 ഓഗസ്റ്റിലാണ് ജയ്‌സാല്‍മറില്‍ എത്തുന്നത്. ഭാര്യ സുമേറ പര്‍വേസും സുഹൃത്തുക്കളായ സഞ്ജയ്, വിശ്വാസ്, നീരജ്, സാബിക്, സന്തോഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ഓഗസ്റ്റ് 15ന് ഷാഗഡ് ബള്‍ജിലെ റൈഡിങ് ട്രാക്ക് പരിശോധിക്കാന്‍ പോയ അസ്ബഖ് സംഘവും പിറ്റേ ദിവസം അവിടെ പരിശീലനത്തിനു പോകാന്‍ തീരുമാനിച്ചു. എന്നാല്‍ 16നു പരിശീലനത്തിനു പോയ സംഘം അസ്ബഖ് ഇല്ലാതെയാണ് തിരിച്ചെത്തിയത്. മരുഭൂമിയില്‍വച്ചു വഴി തെറ്റിയെന്നും അസ്ബഖിനെ കാണാത്തതിനാല്‍ തിരിച്ചുപോന്നെന്നുമാണ് സുഹൃത്തുക്കള്‍ പറഞ്ഞത്.

രണ്ടു ദിവസത്തിനുശേഷം, ഓഗസ്റ്റ് 18നാണ് അസ്ബഖ് മോന്റെ മൃതദേഹം വിജനമായ സ്ഥലത്ത് കണ്ടെത്തിയത്. മൃതദേഹത്തിനു സമീപം അസ്ബഖിന്റെ ബൈക്ക് ഒരു പോറല്‍ പോലുമില്ലാതെ പാര്‍ക്ക് ചെയ്തിരുന്നു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്ബഖിന്റെ പുറംഭാഗത്ത് വലിയ പരുക്കേറ്റതായി വ്യക്തമാക്കിയിരുന്നു. ഭാര്യ ഉള്‍പ്പെടെ സംശയങ്ങള്‍ പ്രകടിപ്പിക്കാത്തതിനാല്‍ പൊലീസ് ഇതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയിരുന്നില്ല. അമ്മയും സഹോദരനും പരാതി ഉന്നയിച്ചതോടെ പൊലീസ് അന്വേഷണം വീണ്ടും ഊര്‍ജിതമാക്കുകയായിരുന്നു. ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കുന്നതിനു മുന്‍പ് അസ്ബഖും കുടുംബവും ദുബായിലായിരുന്നു. അസ്ബഖ് മോനും ഭാര്യയും തമ്മില്‍ അന്നു മുതല്‍ പലകാര്യങ്ങളിലും തര്‍ക്കം നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു.

അസ്ബഖിന്റെ മരണത്തില്‍ ഭാര്യയുടെയും സുഹൃത്ത് സഞ്ജയുടെയും പങ്കിനെക്കുറിച്ച് ആദ്യം മുതല്‍ സംശയമുണ്ടായിരുന്നതായാണ് ജയ്‌സല്‍മേര്‍ പൊലീസ് മേധാവി അജയ് സിങ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. സംഭവദിവസം, പരിശീലനത്തിനു പുറപ്പെടുന്നതിനു മുന്‍പും അസ്ബഖ് ഭാര്യയുമായി വഴക്കിട്ടിരുന്നതായി പൊലീസ് പറഞ്ഞു. #

വിശദമായ അന്വേഷണത്തില്‍, ഭാര്യയും അസ്ബഖിന്റെ സുഹൃത്തുക്കളും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments