Tuesday, December 24, 2024

HomeNewsIndiaലഖിംപൂർ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബുധനാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണും

ലഖിംപൂർ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബുധനാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണും

spot_img
spot_img

ന്യൂഡൽഹി: ഉത്തർപ്രദേശ് ലഖിംപൂർ ഖേരി കർഷകക്കൊലയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബുധനാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണും. ബുധനാഴ്ച രാവിലെ 11.30ക്കാണ് കൂടിക്കാഴ്ച. രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്താൻ അനുവാദം ലഭിച്ചതായി കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
ഒക്‌ടോബർ മൂന്നിനായിരുന്നു രാജ്യത്തെ നടുക്കിയ കർഷക കൊലപാതകം.
ലഖിംപൂർ ഖേരിയിൽ കൊല്ലപ്പെട്ട കർഷകരുടെ മരണാന്തര ചടങ്ങുകളിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പങ്കെടുക്കും. ചടങ്ങിൽ പങ്കെടുക്കാൻ പ്രിയങ്ക ലഖിംപൂർ ഖേരിയിലെത്തിയിരുന്നു. അതേസമയം, പരിപാടിയിൽ കർഷകരുമായി വേദി പങ്കിടാൻ രാഷ്ട്രീയ നേതാക്കളെ അനുവദിക്കില്ലെന്ന് ഭാരതീയ കിസാൻ യൂനിയൻ വക്താവ് അറിയിച്ചു.

ഉത്തർപ്രദേശിലെ ലഖിംപുരിൽ പ്രതിഷേധക്കാർക്കിടയിലേക്ക് വാഹനമിടിച്ചുകയറ്റി കർഷകർ കൊല്ലപ്പെട്ട കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര അറസ്റ്റിൽ. ശനിയാഴ്ച പോലീസ് മുമ്പാകെ കീഴടങ്ങിയ ആശിഷിനെ ഡി.ഐ.ജി. ഉപേന്ദ്രവർമയുടെ നേതൃത്വത്തിൽ 12 മണിക്കൂറിലേറെ ചോദ്യംചെയ്ത ശേഷം രാത്രി 11.30ഓടെയാണ് അറസ്റ്റുചെയ്തത്. അദ്ദേഹത്തെ മജിസ്‌ട്രേറ്റിനു മുമ്പിൽ ഹാജരാക്കി. ചോദ്യംചെയ്യലിന് സഹകരിക്കാത്തതിനാലാണ് അറസ്‌റ്റെന്ന് ഡി. ഐ.ജി. പറഞ്ഞു.
ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ നാലു കർഷകരടക്കം എട്ടു പേരുടെ മരണത്തിനിടയാക്കിയ കർഷക പ്രക്ഷോഭത്തിന്റെ തീ അണയ്ക്കാനുള്ള തീവ്രയത്‌നത്തിലാണ് ഉത്തർപ്രദേശിലെയും കേന്ദ്രത്തിലെയും ബിജെപി സർക്കാരുകൾ. ലഖിംപുർ സംഭവത്തിൽ 13 പേർക്കെതിരെ പൊലീസ് കേസെടുത്തു. പ്രതിഷേധിക്കുന്ന കർഷകർക്കിടയിലേക്കു കാറുകൾ ഇടിച്ചുകയറ്റിയതിനെത്തുടർന്നു 4 പേരും പ്രകോപിതരായ കർഷകർ ഈ കാറുകൾ കത്തിച്ചതോടെ മറ്റു 4 പേരുമാണു കൊല്ലപ്പെട്ടത്. കർഷകരെ കൂടാതെ 3 ബിജെപി പ്രവർത്തകരും െ്രെഡവറുമാണു മരിച്ചത്. എന്നാൽ രണ്ട് എസ്‌യുവികളിലൊന്ന് ഓടിച്ചിരുന്നത് ആശിഷ് മിശ്രയാണെന്നു കർഷകർ ആരോപിച്ചു.
മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് 45 ലക്ഷവും പരിക്കേറ്റവർക്ക് 10 ലക്ഷവും രൂപ വീതം നഷ്ടപരിഹാരമാണ് യുപി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. അതേ സമയം, അപകടത്തിൽ മരിച്ച നാലു കർഷകരുടെയും മാധ്യമപ്രവർത്തകൻറെയും കുടുംബങ്ങൾക്ക് ചത്തീസ്ഗഡ്, പഞ്ചാബ് സർക്കാരുകൾ 50 ലക്ഷം രൂപ വീതം നൽകുമെന്ന് പ്രഖ്യാപിച്ചു.
കേസുമായി ബന്ധപ്പെട്ട് ആശിഷ് മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ പൊലീസ് കസ്റ്റഡിയിലാണ് ആശിഷ്. മകൻ അറസ്റ്റിലായതോടെ അജയ് മിശ്ര കേന്ദ്രമന്ത്രി സ്ഥാനം രാജിവെക്കണമെന്നാണ് കർഷകരുടെയും പ്രതിപക്ഷത്തിൻറെയും ആവശ്യം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments