ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പട്ടിണിയുടെ കാര്യത്തില്‍ ഇന്ത്യ മുന്നോട്ട്. ആഗോളസൂചികയില്‍ ഇന്ത്യ നൂറ്റിഒന്നാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം 94-ാം സ്ഥാനത്തായിരുന്നു ഇന്ത്യ.
ആഗോള പട്ടിണി സൂചിക (ജിഎച്ചഐ)യില്‍ പാക്കിസ്ഥാനും, ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും നേപ്പാനും പിന്നിലായി ഇന്ത്യ. 116 രാജ്യങ്ങളാണ് പട്ടികയിലുള്ളത്.
ഐറിഷ് ജീവകാരുണ്യ പ്രവര്‍ത്തകനായ കണ്‍സേണ്‍ വേള്‍ഡ് വൈഡും ജര്‍മന്‍ സംഘടനയായ വെല്‍റ്റ് ഹങ്കര്‍ ഹില്‍ഫെയും ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ടാണിത്.
ചൈന, ബ്രസീല്‍, കുവൈത്ത് ഉള്‍പ്പടെ അഞ്ചില്‍ താഴെ സ്കോറുള്ള 18 രാജ്യങ്ങളാണ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത്.
ഇന്ത്യയുടെ ഗ്ലോബല്‍ ഹങ്കര്‍ ഇന്‍ഡെക്സ് സ്കോര്‍ 27.5 ആണ്. 2000ത്തില്‍ 38.8, 2006ല്‍ 37.4 2012ല്‍ 28.8 എന്നിങ്ങനെയായിരുന്നു ഇന്ത്യയുടെ സ്കോര്‍.