Saturday, October 26, 2024

HomeMain Storyകേരളത്തില്‍ ശക്തമയ മഴ തുടരുന്നു; വെള്ളപൊക്കവും ഉരുള്‍പൊട്ടലും, അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്‌

കേരളത്തില്‍ ശക്തമയ മഴ തുടരുന്നു; വെള്ളപൊക്കവും ഉരുള്‍പൊട്ടലും, അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്‌

spot_img
spot_img

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. വിവിധയിടങ്ങളില്‍ വെള്ളപൊക്കവും, ഉരുള്‍പൊട്ടലുമുണ്ടായി. സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കേട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ പലയിടത്തും മണ്ണിടിച്ചില്‍ കാരണം, ഗതാഗതം തടസ്സപ്പെട്ടു. ഇടുക്കിയിലും, പത്തനംതിട്ടയിലും, കോട്ടയത്തുമാണ് ഉരുള്‍പൊട്ടിയത്. ആളപായങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇടുക്കിയിലേക്കുള്ള രാത്രികാല യാത്രയും, വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ കയാക്കിംഗ്, ബോട്ടിംഗ് എന്നിവക്ക് 21 വരെ നിരോധനം ഏര്‍പ്പെടുത്തിയതായി അധിതര്‍ അറിയിച്ചു. അടുത്ത 24 മണിക്കൂര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശമാണഅ സംസ്ഥാനത്ത് നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള 11 ജില്ലകളില്‍ നേരത്തെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. നദികളില്‍ ജലനിരപ്പുയരാനും ചില അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്കൊഴുക്കാനും സാധ്യതയുണ്ടെന്നും ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്റും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നദിക്കരകളിലും അണക്കെട്ടുകളുടെ താഴെയും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുകയും വേണം.

യാതൊരു കാരണവശാലും ജലാശയങ്ങളില്‍ ഇറങ്ങാന്‍ പാടില്ല. മലയോര മേഖലകളിലേക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണം. മണ്ണിടിച്ചില്‍ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അരുവിക്കര, പെരിങ്ങള്‍കുത്ത് ഡാമിന്റെ ഷട്ടറുകല്‍ തുറന്ന് കഴിഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments