Tuesday, December 24, 2024

HomeMain Storyഅരക്കോടിയും പിന്നിട്ട് കോവിഡ് മരണം, യുഎസിനു തൊട്ടു പിന്നില്‍ ഇന്ത്യ

അരക്കോടിയും പിന്നിട്ട് കോവിഡ് മരണം, യുഎസിനു തൊട്ടു പിന്നില്‍ ഇന്ത്യ

spot_img
spot_img

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് മഹാമാരി കാരണം ജീവന്‍ നഷ്ടമായവരുടെ എണ്ണം അരക്കോടി കവിഞ്ഞു. വേള്‍ഡോമീറ്ററിന്റെ കണക്കുകള്‍ പ്രകാരം 50,04,370 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

ആകെ കോവിഡ് രോഗികളുടെ എണ്ണം 24,67,43,439 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 4,66,000 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

യു.എസ്.എ (4.67 കോടി), ഇന്ത്യ (3.4 കോടി), ബ്രസീല്‍ (2.1 കോടി) എന്നീ രാജ്യങ്ങളെയാണ് മഹാമാരി ഏറ്റവും രൂക്ഷമായി ബാധിച്ചത്. ഈ രാജ്യങ്ങള്‍ തന്നെയാണ് മരണസംഖ്യയുടെ കാര്യത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയത്.

7.6 ലക്ഷമാളുകളാണ് അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. 6.07 ലക്ഷമാളുകള്‍ മരിച്ച ബ്രസീലാണ് രണ്ടാമത്. ഇന്ത്യയില്‍ 4.57 ലക്ഷം പേര്‍ മഹാമാരിക്ക് കീഴടങ്ങി.

ലോകത്ത് ഇതുവരെ 22,35,29,314 പേര്‍ കോവിഡില്‍ നിന്ന് മുക്തി നേടിയിട്ടുണ്ട്. 1,82,09,755 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. അതില്‍ 74,768 പേരുടെ നില ഗുരുതരമാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments