അദാനി ഗ്രൂപ് മേധാവി ഗൗതം അദാനി കഴിഞ്ഞ ഒരു വര്‍ഷം പ്രതിദിനം നേടിയത് 1,000 കോടിയിലേറെ രൂപയുടെ വരുമാനം. കഴിഞ്ഞ വര്‍ഷം അദാനിക്ക് ആകെ ലഭിച്ചത് 3,65,700 കോടി രൂപ. ‘ഹുറൂണ്‍ ഇന്ത്യഐ.ഐ.എഫ്.എല്‍ വെല്‍ത്’ പ്രസിദ്ധീകരിച്ച സമ്പന്നരുടെ പട്ടികയിലാണ് ഈ വിവരം.
1000 കോടിയിലേറെ വരുമാനമുള്ള 1007 പേരാണ് രാജ്യത്തുള്ളത്. ഇതില്‍ 13 പേര്‍ ലക്ഷം കോടിയിലധികം സമ്പാദ്യമുള്ളവരാണ്. ഹുറൂണ്‍ പട്ടികയില്‍ പത്താം വര്‍ഷവും തുടര്‍ച്ചയായി റിലയന്‍സ് മേധാവി മുകേഷ് അംബാനിയാണ് സമ്പന്നരില്‍ ഒന്നാമത്. 7,18,000 കോടിയാണ് സമ്പാദ്യം. 2020നേക്കാള്‍ ഒമ്പത് ശതമാനം വര്‍ധന.
തൊട്ടുപിന്നിലുള്ള അദാനി കുടുംബത്തി!െന്‍റ സമ്പാദ്യം 5,05,900 കോടിയായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷത്തെ 1,40,200 കോടിയില്‍നിന്ന് 261 ശതമാനം വര്‍ധനയാണ് ആസ്തിയില്‍ അദാനി കുടുംബത്തിനുണ്ടായത്. ഇതോടെ ഏഷ്യയിലെ രണ്ടാമത്തെ അതി സമ്പന്നനായും ഗൗതം അദാനി മാറി.
എച്ച്.സി.എല്‍ ഉടമ ശിവ് നാടാറും കുടുംബവുമാണ് പട്ടികയില്‍ മൂന്നാമത്. എസ്.പി ഹിന്ദുജ, എല്‍.എന്‍ മിത്തല്‍, സൈറസ് പൂനവാല എന്നിവരുടെ കുടുംബങ്ങള്‍ തൊട്ടുപിന്നില്‍. കോവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മാതാക്കളായ പൂനവാല കുടുംബത്തി!െന്‍റ സമ്പാദ്യത്തില്‍ 74 ശതമാനം വര്‍ധനയുണ്ടായി.
31,300 കോടി സമ്പാദ്യത്തോടെ ഗോദ്‌റെജ് കുടുംബാംഗം സ്മിത വി. കൃഷ്ണയാണ് വനിതകളിലെ അതിസമ്പന്ന. തൊട്ടുപിന്നില്‍ ബയോകോണ്‍ മേധാവി കിരണ്‍ മജൂംദാര്‍ ഷായാണ് (28,200 കോടി).