Saturday, April 20, 2024

HomeMain Storyപരാതി നല്‍കിയതിന്റെ പേരില്‍ നിയമവിധേയമല്ലാത്ത പരിശോധന നടത്തിയെന്ന് പീഡനത്തിനിരയായ യുവതി

പരാതി നല്‍കിയതിന്റെ പേരില്‍ നിയമവിധേയമല്ലാത്ത പരിശോധന നടത്തിയെന്ന് പീഡനത്തിനിരയായ യുവതി

spot_img
spot_img

ചെന്നൈ: നിയമവിധേയമല്ലാത്ത പരിശോധനക്ക് തന്നെ വിധേയയാക്കിയെന്ന് ബലാത്സംഗത്തിന് ഇരയായ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥ. ഉദ്യോഗസ്ഥയുടെ പരാതി അനുസരിച്ച് ഫ്‌ളൈറ്റ് ലഫ്റ്റനന്‍റ് ആയ സഹപ്രവര്‍ത്തകനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഇയാളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ഞായറാഴ്ച കോയമ്പത്തൂരിലാണ് സംഭവമുണ്ടായത്.

പരാതി നല്‍കിയ തന്നെ ഇന്ത്യന്‍ എയര്‍ ഫോഴ്‌സിലെ ഡോക്ടര്‍മാര്‍ നിയമവിധേയമല്ലാത്ത പരിശോധനക്ക് വിധേയമാക്കിയെന്നാണ് ഇവരുടെ പരാതി.

ഇരയുടെ സ്വകാര്യത ഉറപ്പുവരുത്തുന്നില്ല എന്ന കാരണം പറഞ്ഞ് നേരത്തേ നിരോധിക്കപ്പെട്ട വിരല്‍ കൊണ്ടുള്ള പരിശോധന നടത്തിയെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ ഉദ്യോഗസ്ഥ പറയുന്നു. മാത്രമല്ല, തന്‍റെ ലൈംഗിക ചരിത്രത്തെക്കുറിച്ചും ഡോക്ടര്‍ ചോദ്യങ്ങളുന്നയിച്ചതായും പരാതിയിലുണ്ട്.

കോയമ്പത്തൂര്‍ റെഡ് ഫീല്‍ഡ്‌സിലുള്ള എയര്‍ ഫോഴ്‌സ് അഡ്മിനിസ്‌ട്രേറ്റിവ് കോളജിലെ തന്‍റെ മുറിയില്‍ വെച്ചാണ് അതിക്രമം നടന്നത്. രണ്ടാഴ്ച മുന്‍പാണ് സംഭവം നടന്നത്. അധികൃതരോട് പരാതിപ്പെട്ടിരുന്നു. എന്നാല്‍ അധികൃതര്‍ ശരിയായ രീതിയില്‍ നടപടി എടുത്തില്ലെന്നും താന്‍ പൊലീസിനെ സമീപിക്കാന്‍ നിര്‍ബന്ധിതയാകുകയായിരുന്നുവെന്നും യുവതി പറഞ്ഞു.

രണ്ടുതവണ തന്നെക്കൊണ്ട് പരാതി മാറ്റി എഴുതിപ്പിച്ചു. എന്നാല്‍ അധികൃതര്‍ എഴുതിത്തന്ന പരാതിയില്‍ ഒപ്പിടാന്‍ തയാറായില്ലെന്നും യുവതി പറഞ്ഞു.

അതേ സമയം, സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും ഐ.എ.എഫ് അധികൃതര്‍ വ്യക്തമാക്കി. ചണ്ഡിഗഡുകാരനായ ഫ്‌ളൈറ്റ് ലഫ്റ്റനന്‍റിനെ കോയമ്പത്തൂര്‍ സിറ്റി പൊലീസാണ് അറസ്റ്റ് ചെയ്തത്. പൊലീസ്, എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് ഇയാളുടെ അഭിഭാഷകന്‍ വാദിച്ചുവെങ്കിലും ഫലമുണ്ടായില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments