Wednesday, March 12, 2025

HomeMain Storyഇറാന്റെ അന്ത്യവും ഗസ്സയുടേയും ബെയ്റൂത്തിനേയും പോലെയാകും: പ്രസ്താവനയുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

ഇറാന്റെ അന്ത്യവും ഗസ്സയുടേയും ബെയ്റൂത്തിനേയും പോലെയാകും: പ്രസ്താവനയുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

spot_img
spot_img

തെൽഅവീവ്: ഇസ്രായേലിനെ അപകടത്തിലാക്കാനാണ് ശ്രമമെങ്കിൽ ഇറാന്റെ അന്ത്യവും ഗസ്സയുടേയും ബെയ്റൂത്തിനേയും പോലെയാകുമെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റ്.

ഇസ്രായേലിന്റെ രണ്ട് വ്യോമതാവളങ്ങളിൽ ഇറാന്റെ മിസൈൽ പതിച്ചുവെന്ന വാർത്തയും യോവ് ഗാലന്റ് നിഷേധിച്ചു. ഇറാന്റെ ആക്രമണം ഇസ്രായേലിന്റെ വ്യോമമേഖലയെ ബാധിച്ചിട്ടില്ല. ഇസ്രായേലിന്റെ വിമാനങ്ങളൊന്ന് പോലും അക്രമണത്തിൽ അപകടത്തിൽപെട്ടിട്ടില്ല. സൈനികതാവളങ്ങളെ തൊടാൻ പോലും ഇറാന് കഴിഞ്ഞിട്ടില്ലെന്നും പ്രതിരോധമന്ത്രി കൂട്ടിച്ചേർത്തു.

ഇനിയും ഇസ്രായേലിനെ അപകടത്തിലാക്കാനാണ് ശ്രമിക്കുന്നതെങ്കിൽ ഗസ്സയുടേയും ബെയ്റൂത്തിന്റെയും സ്ഥിതിയാകും ഇറാന്റേതെന്നും യോവ് ഗാലന്റ് വ്യക്തമാക്കി.

പ്രതിരോധത്തിന്റെ കാര്യത്തിൽ ഇസ്രായേൽ ശക്തമാണ്. ഇസ്രായേൽ തെരഞ്ഞെടുക്കുന്ന രീതിയിൽ, തെരഞ്ഞെടുക്കുന്ന സമയത്ത്, തെരഞ്ഞെടുക്കുന്ന സ്ഥലത്ത് കാര്യങ്ങൾ നടപ്പാക്കാൻ തങ്ങൾക്ക് കഴിയുമെന്നും പ്രതിരോധമന്ത്രി യോവ് ഗാലന്റ് വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments