Tuesday, December 24, 2024

HomeMain Story2070നുള്ളില്‍ ഇന്ത്യ കാര്‍ബണ്‍ ബഹിര്‍ഗമനം പൂര്‍ണമായി ഇല്ലാതാക്കും: പ്രധാനമന്ത്രി

2070നുള്ളില്‍ ഇന്ത്യ കാര്‍ബണ്‍ ബഹിര്‍ഗമനം പൂര്‍ണമായി ഇല്ലാതാക്കും: പ്രധാനമന്ത്രി

spot_img
spot_img

ഗ്ലാസ്ഗോ∙ 2070 ആകുമ്പോഴേക്കും ഇന്ത്യ കാര്‍ബണ്‍ ബഹിര്‍ഗമനം പൂര്‍ണമായി ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള കാലാവസ്ഥ ഉച്ചകോടിയിലാണ് സുപ്രധാന പ്രഖ്യാപനം. വികസിത രാജ്യങ്ങള്‍ വികസ്വര രാജ്യങ്ങളെ സഹായിക്കുന്നില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

ആദ്യമായാണ് കാര്‍ബണ്‍ പുറന്തള്ളല്‍ പൂര്‍ണമായി അവസാനിപ്പിക്കുന്നതിന്, അഥവാ നെറ്റ് സീറോയില്‍ എത്തുന്നതിന് നിശ്ചിത സമയക്രമം ഇന്ത്യ പ്രഖ്യാപിക്കുന്നത്. 2070 ല്‍ കാര്‍ബണ്‍ ബഹിര്‍ഗമനം സന്തുലിതമാക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി അതിലേക്ക് എത്താന്‍ ആവിഷ്കരിച്ച പദ്ധതികളും വിശദീകരിച്ചു. 2030നകം ഇന്ത്യയിൽ 50% പുനരുപയോഗ ഊർജം ആക്കുകയാണു ലക്ഷ്യം.

പല പരമ്പരാഗത സമൂഹങ്ങൾക്കും പ്രകൃതിയുമായി ഇണങ്ങി ജീവിക്കാനുള്ള അറിവുകളുണ്ട്. 50 ശതമാന ഊര്‍ജവും പുനരുപയോഗിക്കാവുന്ന സ്രോതസുകളിലൂടെയാക്കും. കാര്‍ബണ്‍ പുറന്തള്ളല്‍ 2030 ആവുമ്പോഴേക്കും ഒരു ബില്ല്യന്‍ ടണ്ണായി കുറയ്ക്കും. കല്‍ക്കരി ഇന്ധനമായ ഊര്‍ജ ഉല്‍പാദനത്തിനുള്ള ധനസഹായം 45 ശതമാനമായി കുറയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കാലാവസ്ഥാ വ്യതിയാനം ഇന്ത്യയെ സാരമായി ബാധിച്ചു. കൃഷിരീതികളിലും അതിനനുസൃതമായ മാറ്റങ്ങള്‍ വരുത്താനാണ് ശ്രമിക്കുന്നത്. കാലാവസ്ഥായുമായി ഇണങ്ങി ജീവിക്കാനുള്ള പദ്ധതികള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. പകരം കാര്‍ബണ്‍ പുറന്തള്ളല്‍ അതിവേഗം കുറയ്ക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നത് വികസ്വര രാജ്യങ്ങളോട് കാണിക്കുന്ന അനീതിയാണെന്നും മോദി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments