Tuesday, December 24, 2024

HomeMain Storyവി.എസ് അച്യുതാനന്ദന്റെ നില ഗുരുതരം, വെന്റിലേറ്ററിലേക്ക് മാറ്റും

വി.എസ് അച്യുതാനന്ദന്റെ നില ഗുരുതരം, വെന്റിലേറ്ററിലേക്ക് മാറ്റും

spot_img
spot_img

തിരുവനന്തപുരം: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നില ഗുരുതരമായി തുടരുന്നു. പട്ടം ശ്രീ ഉത്രാടം തിരുനാള്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് അദ്ദേഹം. ആരോഗ്യ നില ഗുരുതരമാണെന്നും അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ വൃക്ക തകരാറിലാണെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നു. ഞായറാഴ്ച രാത്രിയാണ് അദ്ദേഹത്തെ പട്ടത്തെ എസ്.യു.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പതിവ് പരിശോധനയ്ക്കായാണ് വി.എസ് അച്യുതാനന്ദനെ ആശുപത്രിയിലെത്തിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വി.എസ്സിന് ഉദരസംബന്ധങ്ങളായ അസുഖങ്ങളുണ്ടെന്നും വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാണെന്നും ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ആണ് അദ്ദേഹം ഉള്ളത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments