Tuesday, December 24, 2024

HomeMain Storyഇറാഖ് പ്രധാനമന്ത്രിക്കുനേരേ ഡ്രോണ്‍ ആക്രമണം; അത്ഭുതകരമായി രക്ഷപെട്ടു

ഇറാഖ് പ്രധാനമന്ത്രിക്കുനേരേ ഡ്രോണ്‍ ആക്രമണം; അത്ഭുതകരമായി രക്ഷപെട്ടു

spot_img
spot_img

ബഗ്​ദാദ്​: ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമിക്ക്​​ നേരെ വധശ്രമം. ഞായറാഴ്ച പുലർച്ചെ ബഗ്ദാദിലെ പ്രധാനമന്ത്രിയുടെ വസതിക്ക് നേരെ ഡ്രോൺ ഉപയോഗിച്ച്​ നടത്തിയ ആക്രമണത്തിൽ നിന്ന്​ മുസ്തഫ അൽ ഖാദിമി അത്​ഭുതകരമായി രക്ഷപ്പെട്ടതായാണ്​ റിപ്പോർട്ട്​.

അതെസമയം സർക്കാർ ഓഫീസുകളും വിദേശ എംബസികളും ഉൾക്കൊള്ളുന്ന ബഗ്​ദാദി​ലെ ഗ്രീൻ സോണിലെ ഖാദിമിയുടെ വസതിക്ക് നേരെയുണ്ടായ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല.

ആക്രമണത്തെ തുടർന്ന് ബഗ്ദാദിലെ ഗ്രീൻസോണിൽ വെടിവെപ്പ് നടന്നു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫല​​ത്തെ ചൊല്ലി സായുധ സംഘങ്ങളിലെ അംഗങ്ങൾ ഗ്രീൻ സോണിന് സമീപം കഴിഞ്ഞ ആഴ്ചകളിൽ പ്രതിഷേധിച്ചിരുന്നു.

ഖാദിമിയുടെ വസതിക്ക് നേരെയാണ് ആക്രമണം നടന്നതെന്നും അദ്ദേഹം ആരോഗ്യവാനായി ഇരിക്കു​ന്നുവെന്നും ഇറാഖ് സൈന്യം പ്രസ്താവനയിറക്കിയിട്ടുണ്ട്​. താൻ സുരക്ഷിതാനാണെന്നും വിശ്വാസ വഞ്ചനയുടെ മിസൈലുകൾ വിശ്വാസികളെ തളർത്തില്ലെന്നും മുസ്തഫ അൽഖാദിമിയും ട്വീറ്റ് ചെയ്​തിട്ടുണ്ട്​.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments