Tuesday, December 24, 2024

HomeMain Storyജോജുവിന്റെ വാഹനം തല്ലിത്തകര്‍ത്ത കേസ്; ടോണി ചമ്മണി അടക്കം ആറ് കോണ്‍ഗ്രസുകാര്‍ കീഴടങ്ങി

ജോജുവിന്റെ വാഹനം തല്ലിത്തകര്‍ത്ത കേസ്; ടോണി ചമ്മണി അടക്കം ആറ് കോണ്‍ഗ്രസുകാര്‍ കീഴടങ്ങി

spot_img
spot_img

കൊച്ചി: നവംബര്‍ ഒന്നിന് എറണാകുളത്ത് നടന്ന കോണ്‍ഗ്രസ് സമരത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തല്ലിപ്പൊളിച്ച കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കീഴടങ്ങി. ടോണി ചമ്മണി അടക്കം ആറ് പേരാണ് ഇപ്പോള്‍ മരട് പൊലീസില്‍ കീഴടങ്ങിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിമാരായ മനു ജേക്കബ്, പിവൈ ഷാജഹാന്‍, ജെര്‍ജസ്, അരുണ്‍ വര്‍ഗീസ് എന്നിവരാണ് കീഴടങ്ങിയത്. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.

ടോണി ചമ്മിണി ഉള്‍പ്പടെയുള്ള നാലു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. 143, 147, 149, 283, 188, 109, 341, 323,294 യ, 427, 506 ഇവയ്ക്കു പുറമെ പി.ഡി.പി.പിയുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രകടനമായി എത്തിയാണ് ടോണി ചമ്മിണിയും മറ്റു പ്രതികളും കീഴടങ്ങിയത്. പ്രതികളെ അഞ്ചുമണിക്ക് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചാണ് വൈദ്യപരിശോധനകള്‍ നടത്തുന്നത്.

ഇതിനു ശേഷം കോടതിയില്‍ ഹാജരാക്കും. അതേസമയം, ജോജുവിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ടോണി ചമ്മിണി നടത്തിയത്. ജോജുവിന്റേത് വ്യാജപരാതിയാണ്. കേസില്‍ നിയമപരമായി നേരിടുമെന്ന് ടോണി മാധ്യമങ്ങളോട് പറഞ്ഞു. ”ജോജു സമരത്തെ അലങ്കോലപ്പെടുത്താനാണ് ശ്രമിച്ചത്. കോണ്‍ഗ്രസിന്റെ സമരമാണെന്ന് അറിഞ്ഞതോടെയാണ് ജോജു പ്രതികരിച്ചത്. സിപിഐഎം ഓശാരം വാങ്ങിയാണോ ജോജു പ്രവര്‍ത്തിച്ചത്. അദ്ദേഹം സി.പി.എമ്മിന്റെ ചട്ടുകമായി മാറി. ജോജുവിനെ സിപിഐഎം കരുവാക്കുകയായിരുന്നു. അതില്‍ ഖേദമുണ്ട്. കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമമുണ്ടായിരുന്നു. എന്നാല്‍ സിപിഐഎം നേതാക്കള്‍ അത് അട്ടിമറിക്കുകയായിരുന്നു. ബി ഉണ്ണികൃഷ്ണന്റെ രാഷ്ട്രീയം എന്താണെന്ന് വ്യക്തമായി അറിയാം. ഉണ്ണികൃഷ്ണന്‍ സിപിഐഎം കുഴലൂത്തുകാരനായി മാറി…” ടോണി പറഞ്ഞു.

കഴിഞ്ഞ ആഴ്ച ഇന്ധന വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് എറണാകുളത്ത് റോഡ് ഉപരോധിച്ചുള്ള സമരത്തിനിടെയായിരുന്നു സംഭവം അരങ്ങേറിയത്. സമരത്തെ തുടര്‍ന്ന് വന്‍ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് നടന്‍ ജോജു ജോര്‍ജ് രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടാവുകയായിരുന്നു. പ്രകോപിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടന്റെ വാഹനത്തിന്റെ ചില്ല് അടിച്ച് തകര്‍ക്കുകയും ചെയ്തു.

പിന്നാലെ ജോജു മദ്യപിച്ചിട്ടുണ്ടെന്നും വനിതാ പ്രവര്‍ത്തകരെ അപമാനിക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും ആരോപണം ഉയര്‍ന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കാണിച്ച് ജോജുവിനെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പരിശോധനയില്‍ ജോജു മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമാവുകയും ചെയ്തിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments