പി.പി ചെറിയാന്‍
വാഷിങ്ടന്‍ ഡിസി: പത്തൊമ്പതു മാസമായി നിലനില്‍ക്കുന്ന സന്ദര്‍ശക നിരോധനം നവംബര്‍ 8 തിങ്കളാഴ്ച മുതല്‍ യുഎസ് പിന്‍വലിക്കുന്നു. 2020 മാര്‍ച്ചിലാണ് കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് യാത്രാനിരോധനം നിലവില്‍ വന്നത്.
ട്രംപ് ഭരണകാലത്താണ് യാത്രാനിരോധനം തുടങ്ങിവച്ചതെങ്കിലും ബൈഡന്‍ ഭരണകൂടം കൂടുതല്‍ രാജ്യങ്ങളെ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
രാജ്യാന്തര സന്ദര്‍ശകര്‍ക്ക് ഇനി മുതല്‍ വാക്‌സിനേഷന്‍ സ്വീകരിച്ചതിന്റെ തെളിവും കോവിഡ് പരിശോധനാ നെഗറ്റീവ് ഫലവുമാണ് യുഎസ്സിലേക്ക് പ്രവേശിക്കുന്നതിനുള്ള മാനദണ്ഡമായി നിയമിച്ചിരിക്കുന്നത്. വാക്‌സിന്‍ ലഭിക്കുന്നതിന് പ്രയാസമുള്ള രാജ്യങ്ങളിലെ യാത്രക്കാര്‍ക്കും പതിനെട്ടു വയസ്സിനു താഴെയുള്ളവര്‍ക്കും ഈ നിയന്ത്രണങ്ങളില്‍ ഇളവു നല്‍കിയിട്ടുണ്ട്.
വാക്‌സിനേറ്റ് ചെയ്യാത്ത യാത്രക്കാര്‍, അവര്‍ അമേരിക്കന്‍ പൗരന്മാരാണെങ്കിലും യാത്ര പുറപ്പെടുന്നതിനു ഒരു ദിവസം മുമ്പ് നടത്തിയ കോവിഡ് 19 നെഗറ്റീവ് ടെസ്റ്റ് റിസര്‍ട്ട് മാത്രം മതി.2 വയസ്സിനു മുകളിലുള്ളവര്‍ കൂടെ യാത്ര ചെയ്യുന്നുണ്ടെങ്കില്‍ മൂന്നു ദിവസങ്ങള്‍ക്കു മുമ്പ് കോവിഡ് ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കൈവശം വെക്കേണ്ടതാണ്. ആരോഗ്യ കാരണങ്ങളാല്‍ വാക്‌സിനേറ്റ് ചെയ്യാത്തവര്‍ അതു തെളിയിക്കുന്ന ഡോക്ടറന്മാരുടെ സര്‍ട്ടിഫിക്കറ്റ് കൈവശം കരുതേണ്ടതാണ്.
യൂറോപ്പ്, ഫ്രാന്‍സ്, ജെര്‍മനി, ഇറ്റലി, സ്‌പെയന്‍, ഗ്രീസ്, ബ്രിട്ടന്‍, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളാണ് 30 ല്‍ ഉള്‍പ്പെട്ടിരിക്കുന്നത്.