തിരുവനന്തപുരം: മോൻസൺ മാവുങ്കലുമായുള്ള വിവാദ ഇടപാടിൽ ഐ.ജി ലക്ഷ്മണക്കെതിരെ നടപടി. ഐ.ജിയെ സസ്പെൻഡ് ചെയ്യാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട ഫയലിൽ മുഖ്യമന്ത്രി ഒപ്പിട്ടു. ഐ.ജിക്കെതിരെ നടപടി ശിപാർശ ചെയ്തുള്ള റിപ്പോർട്ട് വിജിലൻസ് സർക്കാറിന് കൈമാറിയിരുന്നു.
പുരാവസ്തുതട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിനെ വഴിവിട്ട് സഹായിച്ചെന്ന് തെളിഞ്ഞതിനെ തുടർന്ന് െഎ.ജി ലക്ഷ്മണക്കെതിരെ നടപടിക്ക് ശിപാർശ ചെയ്തിരുന്നു. കേസന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ചിെൻറ റിപ്പോർട്ട് ആഭ്യന്തരവകുപ്പിന് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു.
ട്രാഫിക് ഐ.ജിയായ ലക്ഷ്മണക്കെതിരെ നടപടി ശിപാർശ ചെയ്യുന്ന റിപ്പോർട്ടാണ് ക്രൈംബ്രാഞ്ച് സമർപ്പിച്ചത്. െഎ.ജിയും മോൻസണുമായുള്ള വഴിവിട്ട ബന്ധം സംബന്ധിച്ച് നിരവധി പരാതികൾ ക്രൈംബ്രാഞ്ചിന് നേരത്തെ ലഭിച്ചിരുന്നു.
അതിൽ വസ്തുതയുണ്ടെന്നാണ് കണ്ടെത്തൽ. െഎ.ജി റാങ്കിലുള്ള െഎ.പി.എസ് ഉദ്യോഗസ്ഥനായതിനാൽ വകുപ്പുതല നടപടി സ്വീകരിക്കാനാകില്ല. കഴിഞ്ഞമാസം ഡി.ജി.പി അനിൽകാന്തും ഐ.ജി ലക്ഷ്മണക്കെതിരെ ഹൈകോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.മോന്സൺ മാവുങ്കലിെൻറ മുന്‍ ഡ്രൈവര്‍ അജിത്ത് നല്കിയ ഹരജിയിലാണ് ഡി.ജി.പി സത്യവാങ്മൂലം നൽകിയത്.