Wednesday, March 12, 2025

HomeMain Storyകശ്മീരിലേക്ക് യാത്ര പോകരുതെന്ന് പൗരന്മാരോട് അമേരിക്ക; പാക് യാത്രയും ഒഴിവാക്കാന്‍ നിര്‍ദേശം

കശ്മീരിലേക്ക് യാത്ര പോകരുതെന്ന് പൗരന്മാരോട് അമേരിക്ക; പാക് യാത്രയും ഒഴിവാക്കാന്‍ നിര്‍ദേശം

spot_img
spot_img

വാഷിങ്ടണ്‍: ജമ്മു -കശ്മീരിലേക്ക് യാത്ര ഇപ്പോള്‍ പോകരുതെന്ന് പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക. ഇന്ത്യയിലേക്ക് വിനോദ സഞ്ചാരത്തിനായി പോകുന്നവരോടാണ് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഭീകരവാദവും വിഭാഗീയ അക്രമവും കാരണം പാക്കിസ്ഥാനിലേക്കുള്ള യാത്ര പുനഃപരിശോധിക്കാനും അമേരിക്ക പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കുറ്റകൃത്യങ്ങളും തീവ്രവാദവും വര്‍ധിക്കുന്നതിനാല്‍ ഇന്ത്യയിലേക്ക് പോകുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അമേരിക്ക പുറപ്പെടുവിച്ച് യാത്ര നിര്‍ദേശങ്ങളില്‍ പറയുന്നു.

ഭീകരവാദവും ആഭ്യന്തര അശാന്തിയും കാരണം സായുധ സംഘട്ടനത്തിന് സാധ്യതയുള്ളതിനാല്‍ ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയുടെ 10 കിലോമീറ്റര്‍ ചുറ്റളവിലേക്ക് യാത്ര ചെയ്യരുതെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.

”ഇന്ത്യയില്‍ അതിവേഗം വളരുന്ന കുറ്റകൃത്യങ്ങളിലൊന്നാണ് ബലാത്സംഗമെന്ന് ഇന്ത്യന്‍ അധികാരികളുടെ റിപ്പോര്‍ട്ട് പറയുന്നു.

വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റ് സ്ഥലങ്ങളിലും ലൈംഗികാതിക്രമം പോലുള്ള അക്രമാസക്തമായ കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു” അതിനാല്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളില്‍ പോകുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments