റിയാദ്: ഒക്‌സഗണ്‍ എന്ന വന്‍ നിര്‍മാണ പദ്ധതിയുമായി സൗദി അറേബ്യ ലോകത്തെ അമ്പരപ്പിക്കാനൊരുങ്ങുന്നു. പുതുതായി സൃഷ്ടിക്കാന്‍ പോകുന്ന വ്യവസായ നഗരമാണ് ഒക്‌സഗണ്‍. ഒഴുകുന്ന നഗരമായിരിക്കും ഇതെന്നാണ് ഏറ്റവും വലിയ പ്രത്യേക. അതും ലോകത്തിലെ ഏറ്റവും വലിയ ഒഴുകുന്ന നഗരം. നിയോമിലാണ് പുതിയ പദ്ധതി പ്രാബല്യത്തില്‍ വരുന്നത്. കിരീടാവകാശിയും നിയോം കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസാണ് കഴിഞ്ഞ ദിവസം പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്.
നിയോമിലെയും രാജ്യത്തിന്റെയും സാമ്പത്തിക വളര്‍ച്ചയ്ക്കും വൈവിധ്യത്തിനും ഓക്‌സഗണ്‍ ഉത്തേജകമാകുമെന്നാണ് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് സല്‍മാന്‍ രാജകുമാര്‍ വ്യക്തമാക്കിയത്. വിഷന്‍ 2030ന് കീഴില്‍ രാജ്യത്തിന്റെ കൂടുതല്‍ വികസന സ്പനങ്ങല്‍ നിറവേറ്റും. ഭാവിയില്‍ വ്യാവസായിക വികസനത്തിനായുള്ള ലോകത്തിന്റെ സമീപനം പുനര്‍നിര്‍വചിക്കുന്നതിനോടൊപ്പം തന്നെ നിയോമിന് കൂടുതല്‍ തൊഴിലവസരങ്ങളും വളര്‍ച്ചയും സൃഷ്ടിക്കും. പരിസ്ഥിതി സംരക്ഷണം മുന്‍നിര്‍ത്തിയാവും നഗരരൂപീകരണണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒക്‌സഗണ്‍ സൗദി അറേബ്യയുടെ പ്രാദേശിക വ്യാപാരത്തിനും വാണിജ്യത്തിനും മികച്ച സംഭാവന നല്‍കുന്നതിനോടൊപ്പം തന്നെ ആഗോള വ്യാപാര പ്രവാഹങ്ങള്‍ക്ക് ഒരു പുതിയ കേന്ദ്രബിന്ദു സൃഷ്ടിക്കുകയും ചെയ്യും. ഈ മണ്ണില്‍ ബിസിനസും വികസന പ്രവര്‍ത്തനങ്ങളും ആരംഭിച്ചതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. നഗരത്തിന്റെ ദ്രുതഗതിയിലുള്ള വികസനമാണ് ഞങ്ങള്‍ ലക്ഷ്യം വെക്കുന്നതെന്നും സല്‍മാന്‍ രാജകുമാര്‍ കൂട്ടിച്ചേര്‍ത്തു.
നിയോമിനായി ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സംയോജിത തുറമുഖവും സപ്ലൈ ചെയിന്‍ ഇക്കോസിസ്റ്റവും ഒക്‌സഗണ്‍സ്ഥാപിക്കും. അത്യാധുനിക തുറമുഖത്തോടൊപ്പം തന്നെ എയര്‍പോര്‍ട്ട് കണക്ഷനും ലോജിസ്റ്റിക്‌സ്, റെയില്‍ ഡെലിവറി സൗകര്യങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി ലോകത്തിലെ ഏറ്റവും സാങ്കേതിക മികവുള്ള വ്യവസായ നഗരമായി ഒക്‌സഗണെ മാറ്റുകയാണ് സൗദി ഭരണകൂടത്തിന്റെ ലക്ഷ്യം.
ഏഴ് മേഖലകളായി തരം തിരിച്ചാണ് ഓക്‌സാഗോണിന്റെ വ്യാവസായിക വികസനത്തിന്റെ അടിസ്ഥാനം രൂപപ്പെടുത്തുന്നത്. സുസ്ഥിര ഊര്‍ജ്ജം, സ്വയംഭരണ മൊബിലിറ്റി, ജല നവീകരണം, സുസ്ഥിര ഭക്ഷ്യ ഉല്‍പ്പാദനം, ആരോഗ്യവും ക്ഷേമവും, സാങ്കേതികവിദ്യയും ഡിജിറ്റല്‍ നിര്‍മ്മാണവും (ടെലികമ്മ്യൂണിക്കേഷന്‍സ്, സ്‌പേസ് ടെക്‌നോളജി, റോബോട്ടിക്‌സ് നിര്‍മ്മാണം എന്നിവയാണ് പ്രധാനമായും ലക്ഷ്യം വെക്കുന്ന മേഖലകള്‍.
ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, മനുഷ്യമെഷീന്‍ ഇടപെടല്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ് തുടങ്ങി ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തി ആയിരിക്കും നഗരത്തിന്റെ പ്രവര്‍ത്തനം. മികച്ചും വൃത്തിയുള്ളതുമായ സാഹചര്യത്തില്‍ ഫാക്ടറികളും വ്യവസായങ്ങളും ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവരുടെ ആദ്യ ഓപ്ഷനുകളില്‍ ഒന്നായി ഭാവിയില്‍ ഒക്‌സഗണ്‍ മാറുമെന്നാണ് പ്രതീക്ഷ.