Tuesday, December 24, 2024

HomeMain Storyഇന്ത്യന്‍ യുവാവ് മേരിലാന്റില്‍ വാഹനാപകടത്തില്‍ മരിച്ചു

ഇന്ത്യന്‍ യുവാവ് മേരിലാന്റില്‍ വാഹനാപകടത്തില്‍ മരിച്ചു

spot_img
spot_img

പി.പി. ചെറിയാന്‍

മേരിലാന്റ്: ഇന്ത്യയില്‍ നിന്നും രണ്ടു വര്‍ഷം മുമ്പ് ജോലിയുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ എത്തിയ ഇന്ത്യന്‍ യുവാവ് ശേഖര്‍ മണ്ഡലി (28) വാഹനാപകടത്തില്‍ മരിച്ചു.

നവംബര്‍ 19-ന് നടന്ന അപകടത്തില്‍ മരിച്ച ശേഖറിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഇന്ത്യാ ഗവണ്‍മെന്റിന്റെ സഹായം കുടുംബാംഗങ്ങള്‍ അഭ്യര്‍ഥിച്ചു. നോര്‍ത്ത് അമേരിക്കന്‍ തെലുങ്ക് അസോസിയേഷന്‍ നേതാക്കള്‍ ഇന്ത്യന്‍ എബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.

2017-ല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഇറ്റലിയില്‍ നിന്നും ഹോസ്പിറ്റാലിറ്റി ആന്‍ഡ് ടൂറിസത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഖര്‍ 2018-ല്‍ അമേരിക്കയിലെത്തി ഇവന്റ് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു. റോഡ് മുറിച്ചുകടക്കുമ്പോള്‍ എസ് യുവി വാഹനം തട്ടിയ ഇയാളെ ഹവാര്‍ഡ് കൗണ്ടി ആശുപത്രയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നാട്ടിലേക്ക് മൃതദേഹം കൊണ്ടുപോകുന്ന ചെലവിലേക്കായി സുഹൃത്തുക്കള്‍ ഗോ ഫണ്ട് മീ ആരംഭിച്ചു. ഇതുവരെ 30,000 ഡോളര്‍ ആറുനൂറ് പേരില്‍ നിന്നും ശേഖരിക്കാനായിട്ടുണ്ട്.

ശേഖറിന്റെ ആകസ്മിക നിര്യാണത്തില്‍ നോര്‍ത്ത് അമേരിക്ക തെലുങ്ക് അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments