Saturday, May 17, 2025

HomeMain Storyഹോമിയോ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ആപ്പ്‌

ഹോമിയോ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ആപ്പ്‌

spot_img
spot_img

തിരുവനന്തപുരം: ഹോമിയോപ്പതി സേവനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ പുതിയ പരീക്ഷണവുമായി സര്‍ക്കാര്‍. സേവനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ഒരു മൊബൈല്‍ ആപ്പാണ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. വെബ് അധിഷ്ഠിത മൊബൈല്‍ ആപ്പാണിത്.

പൊതുജനങ്ങള്‍ക്ക് മൊബൈല്‍ സാങ്കേതികവിദ്യകള്‍ വഴി സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ഹോമിയോപ്പതി വകുപ്പ് മൊബൈല്‍ ആപ്പ് പുറത്തിറക്കിയതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു.

ജനങ്ങള്‍ക്ക് ഹോമിയോപ്പതി വകുപ്പില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍ പ്രത്യേകിച്ച് ഹോമിയോപ്പതി പ്രതിരോധ മരുന്ന് വിതരണം, ഒപി, സ്‌പെഷ്യല്‍ ഒപി സേവനങ്ങള്‍ എന്നിവ വേഗത്തില്‍ ലഭ്യമാക്കുാന്‍ ഈ ആപ്പിലൂടെ സാധിക്കും. ഹോമിയോപ്പതി വകുപ്പിലെ പ്രവര്‍ത്തനങ്ങളുടെ വിവരശേഖരണ ക്ഷമത പരമാവധി വര്‍ദ്ധിപ്പിക്കാനും ഫലപ്രദമായ അവലോകന, ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സ്‌കൂള്‍ കുട്ടികള്‍ക്ക് ഹോമിയോപ്പതി പ്രതിരോധ ഔഷധങ്ങള്‍ രക്ഷകര്‍ത്താവിന്റെ സമ്മതത്തോടെ നല്‍കുന്നതിന് ഈ ആപ്പില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മുന്‍കൂര്‍ ബുക്ക് ചെയത് പ്രകാരം എടുത്തുള്ള മെഡിക്കല്‍ ഷോപ്പുകലില്‍ നിന്ന് മരുന്നുകള്‍ വാങ്ങാന്‍ സാധിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഡോക്ടറുടെ സേവനം ഉറപ്പിക്കാനും, അനാവശ്യ കാത്തിരിപ്പും തിരക്കും ഒഴിവാക്കാനും, സാമൂഹിക അകലം പാലിക്കാനും ഇതിലൂടെ സാധിക്കുമമെന്നാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. സമീപ ഭാവിയില്‍ ഒ.പി, സ്‌പെഷ്യല്‍ ഒപി സേവനങ്ങള്‍ ഈ രീതിയില്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ആരോഗ്യമന്ത്രി കൂട്ടിചേര്‍ത്തു. സേവങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരാതികളും അറിയിക്കാന്‍ സാധിക്കും.

ടെലി മെഡിസിന്‍ സൗകര്യം ഒരുക്കുന്നതിലൂടെ രോഗികള്‍ക്ക് സേവനങ്ങള്‍ വീട്ടിലിരുന്നുതന്നെ ലഭ്യമാകുമെന്നും ഈ ആപ്പിലൂടെ ക്യൂ സംവിധാനം കാര്യക്ഷമമാക്കാനും വിദൂര സ്ഥലങ്ങളില്‍ പോലും സേവനങ്ങള്‍ നല്‍കാനും കഴിയുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. എം ഹോമിയോ എന്നാണ് ആപ്പിന്റെ പേര്. പ്ലേ സ്‌റ്റോറില്‍ ലഭ്യമാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments