Saturday, July 27, 2024

HomeMain Storyദക്ഷിണേന്ത്യയില്‍ മികച്ച പ്രതികരണം: ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച്‌ സി പി എം കേന്ദ്ര നേതൃത്വം

ദക്ഷിണേന്ത്യയില്‍ മികച്ച പ്രതികരണം: ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച്‌ സി പി എം കേന്ദ്ര നേതൃത്വം

spot_img
spot_img

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച്‌ സി പി എം ദേശീയ നേതൃത്വം.

യാത്രയ്ക്ക് തെക്കേ ഇന്ത്യയിലുടനീളം മികച്ച പ്രതികരണമാണ് കിട്ടിയതെന്നാണ് കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

‘ കന്യാകുമാരിയില്‍ നിന്നും ശ്രീനഗര്‍ വരെ രാഹുല്‍ ഗാന്ധി നയിക്കുന്ന നൂറ്റമ്ബത് ദിവസത്തെ ഭാരത് ജോഡോ യാത്രയ്ക്ക് തെക്കേ ഇന്ത്യയില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്. ഇനി ബി ജെ പിക്ക് കൂടുതല്‍ സ്വാധീനമുള്ള പ്രദേശങ്ങളിലെ ജനങ്ങളില്‍ നിന്ന് ഏത് രീതിയിലുള്ള പ്രതികരണമാകും ലഭിക്കുകയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. ആഭ്യന്തര പ്രശ്നങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് പല നേതാക്കളും ബിജെപിയിലേക്ക് ചേക്കേറുന്ന ഈ സമയത്ത് പാര്‍ട്ടിയെ ഒന്നിപ്പിക്കാനുള്ള ശ്രമമായി ഈ യാത്രയെ കാണുന്നു’- ഇങ്ങനെയാണ് പരാമര്‍ശം.

ഒക്ടോബര്‍ 29 മുതല്‍ 31 വരെ നടന്ന കേന്ദ്രകമ്മിറ്റി യോഗത്തിലെ ചര്‍ച്ചയില്‍ അംഗീകരിച്ച രാഷ്ട്രീയ രേഖയിലാണ് സി പി എം സംസ്ഥാന നേതൃത്വത്തെ തള്ളി ജോഡോ യാത്രയെ കേന്ദ്ര നേതൃത്വം പുകഴ്ത്തിയത്.

കേരളത്തിലെ സി പി എം നേതാക്കളുടെ ഭാഗത്തുനിന്ന് ജോഡോ യാത്രയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനവും പരിഹാസവുമാണ് ഉണ്ടായത്. ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അടക്കമുള്ളവര്‍ വിമര്‍ശിക്കാന്‍ മുന്‍നിരയിലുണ്ടായിരുന്നു. കണ്ടെയ്നര്‍ യാത്രയെന്നായിരുന്നു പ്രധാന പരിഹാസം. യാത്രയുടെ കൂടുതല്‍ ദിവസങ്ങള്‍ കേരളത്തിലാണെന്നതിനെയും സംസ്ഥാന നേതൃത്വം വിമര്‍ശിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments