തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിനു പിന്നാലെ പി പി ദിവ്യയ്ക്കെതിരെ നടപടിയെടുത്ത് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് . തരം താഴ്ത്താനുള്ള കണ്ണൂര്‍ ജില്ലാ കമ്മിറ്റി നിര്‍ദ്ദേശത്തിന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നല്കി. ഇതോടെ, പി പി ദിവ്യ ഇനി പാര്‍ട്ടി അംഗം മാത്രമായിരിക്കും.
ദിവ്യ വരുത്തിയത് ഗുരുതര വീഴ്ചയെന്നാണ് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മറ്റി വിലയിരുത്തി. പിപി ദിവ്യയെ എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും നീക്കും. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി പറയാനിരിക്കെയാണ് പാര്‍ട്ടി തീരുമാനം.