Wednesday, November 13, 2024

HomeMain Storyകാനഡയിലെ ക്ഷേത്രത്തിലുണ്ടായ ഖലിസ്ഥാൻ ആക്രമണം: ഒരാള്‍കൂടി അറസ്റ്റില്‍

കാനഡയിലെ ക്ഷേത്രത്തിലുണ്ടായ ഖലിസ്ഥാൻ ആക്രമണം: ഒരാള്‍കൂടി അറസ്റ്റില്‍

spot_img
spot_img

ടൊറന്റോ: ബ്രാംപ്ടനിലെ ഹിന്ദു ക്ഷേത്രത്തിനുനേർക്കുണ്ടായ ആക്രമണത്തിൽ ഖലിസ്ഥാൻ അനുകൂലി ഇന്ദർജീത് ഗോസാലിനെ(35) അറസ്റ്റ് ചെയ്തു. ബ്രാംപ്ടൻ സ്വദേശിയാണ് ഇന്ദർജീത്തെന്ന് പീൽ റീജിയനൽ പൊലീസ് (പിആർപി) അറിയിച്ചു. ഇയാളെ പിന്നീട് ഉപാധികളോടെ വിട്ടയച്ചുവെങ്കിലും അടുത്തദിവസം ബ്രാംപ്ടനിലെ ഒന്റാറിയോ കോടതിയിൽ ഹാജരാകണമെന്നു നിർദേശിച്ചിട്ടുണ്ട്. നവംബർ എട്ടിനാണ് ഇന്ദർജീത്തിനെ അറസ്റ്റ് ചെയ്തത്. ഇയാളെക്കൂടാതെ മൂന്നുപേരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ഞായറാഴ്ചാണ് ക്ഷേത്രത്തിനു നേരെ ആക്രമണമുണ്ടായത്. ക്ഷേത്ര പരിസരത്ത് അതിക്രമിച്ചു കയറിയാണ് ഖലിസ്ഥാൻവാദികൾ ആക്രമണം നടത്തിയത്. ക്ഷേത്രത്തിൽ ഉണ്ടായിരുന്നവർക്ക് നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments