Tuesday, December 24, 2024

HomeMain Storyഓസ്‌ട്രേലിയയില്‍ ഒമിക്രോണ്‍ സാമൂഹിക വ്യാപനം; സിഡ്‌നിയില്‍ അതീവ ജാഗ്രത

ഓസ്‌ട്രേലിയയില്‍ ഒമിക്രോണ്‍ സാമൂഹിക വ്യാപനം; സിഡ്‌നിയില്‍ അതീവ ജാഗ്രത

spot_img
spot_img

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ നഗരമായ സിഡ്‌നിയിലും കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ സാമൂഹിക വ്യാപനം സ്ഥിരീകരിച്ചതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്വീന്‍സ്ലന്‍ഡില്‍ ഒരാള്‍ക്കും, ന്യൂസൗത്ത് വെയ്ല്‍സില്‍ കുറഞ്ഞതു 15 പേര്‍ക്കെങ്കിലും നേരത്തെ കോവിഡിന്റെ വകഭേദം സ്ഥിരീകരിച്ചിരുന്നു.

സിഡ്‌നിയില്‍ പ്രാദേശികമായിത്തന്നെ 5 പേര്‍ക്കു വൈറസ് സ്ഥിരീകരിച്ചതായാണു റിപ്പോര്‍ട്ടുകള്‍. രണ്ടു സ്‌കൂളുകളില്‍നിന്നും ഒരു ജിംനേഷ്യത്തില്‍നിന്നുമാകാം നഗരത്തില്‍ കോവിഡ് വ്യാപിച്ചതെന്നാണ് നിഗമനം.

ദോഹയില്‍നിന്നുള്ള വിമാനത്തിലെത്തിയ ദക്ഷിണാഫ്രിക്കന്‍ സ്വദേശികളില്‍നിന്നാണ് ഓസ്‌ട്രേലിയയില്‍ വൈറസ് വ്യാപിച്ചത്. ഇതിനു പിന്നാലെ രാജ്യത്തെ വിമാനത്താവളങ്ങളില്‍ അധികൃതര്‍ പരിശോധനയും കര്‍ശനമാക്കിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments