Friday, March 14, 2025

HomeMain Storyവേദനയില്ലാതെ മരിക്കാം, ആത്മഹത്യ പോഡുകള്‍ക്ക് അനുമതി നല്‍കി സ്വിറ്റ്സര്‍ലന്‍ഡ്

വേദനയില്ലാതെ മരിക്കാം, ആത്മഹത്യ പോഡുകള്‍ക്ക് അനുമതി നല്‍കി സ്വിറ്റ്സര്‍ലന്‍ഡ്

spot_img
spot_img

വേദനയില്ലാതെ ഒരു മിനിട്ട് കൊണ്ട് മരണം സംഭവിക്കുന്ന ‘ആത്മഹത്യ പോഡുകള്‍’ക്ക് അനുമതി നല്‍കി സ്വിറ്റ്സര്‍ലാന്‍ഡ്. സാര്‍കോ എന്ന പേരില്‍ വിപണിയില്‍ ലഭ്യമാകാന്‍ പോകുന്ന ആത്മഹത്യാ മെഷീന് ആണ് അനുമതി. സാര്‍കോ സൂയിസൈഡ് പോഡില്‍ കടന്നാല്‍ ഒരു മിനുട്ട് കൊണ്ട് ‘സുഖ മരണം’ ലഭിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ദയാവധം, ആത്മഹത്യ എന്നിവയെ മഹത്വ വല്‍കരിക്കുന്നതാണ് പുതിയ ഉപകരണമെന്ന് വിവിധ മനുഷ്യാവകാശ സംഘടനകള്‍ വിമര്‍ശനം ഉന്നയിച്ചുകഴിഞ്ഞു.

ശരീരത്തില്‍ ഓക്സിജന്റെയും കാര്‍ബണ്‍ ഡയോക്സൈഡിന്റെയും അളവ് കുറഞ്ഞാകും മരണം. യന്ത്രത്തിന് അകത്തു കയറിയാല്‍ ശരീരം തളര്‍ന്നവര്‍ക്കു പോലും ഇതു പ്രവര്‍ത്തിപ്പിക്കാനാകുമെന്ന് ‘ദി ഇന്‍ഡിപെന്റന്‍ഡ്’ റിപ്പോര്‍ട്ടു ചെയ്യുന്നു. കണ്ണിമ ഉപയോഗിച്ചും യന്ത്രം പ്രവര്‍ത്തിപ്പിക്കാം എന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. മെഷിന്‍ ഉപഭോക്താവിന്റെ ഇഷ്ടത്തിന് അനുസരിച്ച് എവിടെയും വയ്ക്കാം.

മരണം സംഭവിച്ചു കഴിഞ്ഞാല്‍ ശവപ്പെട്ടിയായും ഉപയോഗിക്കാനാകും. മരണാനന്തര കര്‍മങ്ങള്‍ ആഗ്രഹത്തിനനുസരിച്ച് നടത്തുന്ന രീതിയില്‍ യന്ത്രം ക്രമീകരിക്കാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു. സന്നദ്ധ സംഘടനയായ എക്സിറ്റ് ഇന്റര്‍നാഷനല്‍ ഡയറക്ടര്‍ ഡോ. ഫിലിപ്പ് നിഷ്‌കെയാണ് യന്ത്രം വികസിപ്പിച്ചത്. ഡോ. ഡെത്ത് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്.

ശരീരത്തിലെ ഓക്സിജന്റെ അളവു കുറക്കാനായി നൈട്രജനാണ് ഉപയോഗിക്കുന്നത്. പരിഭ്രാന്ത്രി വേണ്ടെന്നും ശ്വാസം മുട്ടിയല്ല രോഗി മരിക്കുന്നതെന്നും നിഷ്‌കെ പറയുന്നു. ദയാവധത്തിന് നിയമപ്രകാരം അനുമതിയുള്ള രാഷ്ട്രമാണ് സ്വിറ്റ്സര്‍ലാന്‍ഡ്. കഴിഞ്ഞ വര്‍ഷം ഏകദേശം 1300 പേരാണ് രാജ്യത്ത് ഇത്തരത്തില്‍ മരണം സ്വീകരിച്ചത്. മരണത്തില്‍ സഹായിക്കുന്നതിനായി രാജ്യത്ത് സംഘടനകളും നിലവിലുണ്ട്.

ദീര്‍ഘകാലമായ കോമയില്‍ കിടക്കുന്ന രോഗികളെ മരുന്നു കുത്തിവച്ചാണ് സംഘടനകള്‍ മരണത്തിലേക്ക് നയിക്കുന്നത്. യന്ത്രം വരുനനതോടുകൂടി അതിന് ഒരു പാംവഴി ആകുമെന്നാണ് ഈ സംഘടനകള്‍ പറയുന്നത്.

അതേസമയം, ഉപകരണത്തിനെതിരെ വ്യാപക വിമര്‍ശനവുമുണ്ട്. ഇത് ഗ്യാസ് ചേംബറാണ് എന്നും ആത്മഹത്യയെ മഹത്വവല്‍ക്കരിക്കുകയാണ് എന്നും എതിര്‍ക്കുന്നവര്‍ പറയുന്നു. ‘അപ്രതീക്ഷിതമായ ബുദ്ധിമുട്ടുകള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍, അടുത്ത വര്‍ഷം സ്വിറ്റ്സര്‍ലാന്‍ഡില്‍ സാര്‍കോ ഉപയോഗത്തിന് ലഭ്യമാക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ഇത് ഇതുവരെ വളരെ ചെലവേറിയ പദ്ധതിയായിരുന്നു. പക്ഷേ, ഞങ്ങള്‍ ഇപ്പോള്‍ നടപ്പിലാക്കുന്നതിന് വളരെ ചെലവ് കുറക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ കരുതുന്നു’ -ഡോ. ഫിലിപ്പ് നിഷ്‌കെ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments