ഹ്യൂസ്റ്റണ്‍: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റന്റെ (മാഗ്) ഡിസംബര്‍ 11ന് നടക്കുന്ന തിരെഞ്ഞെടുപ്പില്‍ ‘നേര്‍കാഴ്ച’ ന്യൂസ് ചെയര്‍മാനും സി.ഇ.ഒയുമായ രാജേഷ് വര്‍ഗീസ് ഡയറക്ടര്‍ ബോര്‍ഡിലേക്കും അസോസിയേറ്റ് എഡിറ്റര്‍ അനില്‍ ആറന്മുള പ്രസിഡന്റ് സ്ഥാനത്തേക്കും മത്സരിക്കുകയാണ്.

ഏവരും ഉറ്റുമോക്കുന്ന തിരഞ്ഞെടുപ്പ് ഡിസംബര്‍ 11-ാം തീയതി ശനിയാഴ്ച രാവിലെ മുതല്‍ ആരംഭിക്കും. മാഗിന്റെ ആസ്ഥാന മന്ദിരമായ കേരളാ ഹൗസാണ് ഇലക്ഷന്‍ വേദി.
ഊര്‍ജസ്വലരും ദീര്‍ഘവീക്ഷണമുള്ളവരും അണിചേരുന്ന ‘എ’ ടീമില്‍ ഇവര്‍ക്കൊപ്പം ജോസഫ് ജെയിംസ് (മുന്‍ പ്രസിഡന്റ്), വിനോദ് വാസുദേവന്‍ (ഇപ്പോഴത്തെ പ്രസിഡന്റ്) എന്നിവര്‍ ട്രസ്റ്റീ ബോര്‍ഡിലേക്കും സൈമണ്‍ എള്ളങ്കിയില്‍, ജിനു തോമസ്, റെജി കുര്യന്‍, ഫാന്‍സിമോള്‍ പള്ളാത്തുമഠം, ആന്‍ഡ്രൂസ് ജേക്കബ്, ജോസ് കെ ജോണ്‍ (ബിജു), ജോര്‍ജ് വര്‍ഗീസ് (ജോമോന്‍), ഉണ്ണി മണപ്പുറത്തു, ഷിജു വര്‍ഗീസ്, വിനോദ് ചെറിയാന്‍ എന്നിവര്‍ ഡയറക്ടര്‍ ബോര്‍ഡിലേക്കും മത്സര രംഗത്തുണ്ട്.
വനിതാ പ്രതിനിധികളായ ക്ലാരമ്മ മാത്യൂസ്, മറിയാമ്മ മണ്ഡവത്തില്‍ യൂത്ത് കോര്‍ഡിനേറ്റര്‍ സൂര്യജിത് സുഭാഷിതന്‍ എന്നിവര്‍ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
പതിനാറ് മുന്‍ പ്രസിഡന്റുമാരുടെയും മറ്റു ഉന്നതസ്ഥാനീയരായ മലയാളി ജനപ്രതിനിധികളുടെയും പിന്തുണയോടെ മത്സരരംഗത്തുള്ള ‘എ’ ടീം പ്രചാരണത്തില്‍ വളരെയേറെ മുന്നിട്ടുകഴിഞ്ഞു. പഴയ തലമുറക്കും പുതിയ തലമുറക്കും ഒരുപോലെ ഉപകാരപ്രദങ്ങളായ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാനായിരിക്കും തങ്ങള്‍ പ്രാമുഖ്യം കൊടുക്കുക എന്ന് പ്രസിഡന്റ് സ്ഥാനാര്‍ഥി അനില്‍ ആറന്മുള അറിയിച്ചു. ഉദാഹരണമായി അവര്‍ മുന്നോട്ടു വക്കുന്നത് താഴെ പറയുന്ന കാര്യങ്ങളാണ്.
*ഒരു മള്‍ട്ടി പര്‍പ്പസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ആണ് സ്വപ്ന പദ്ധതി. അഞ്ചു മുതല്‍ ഏഴു വര്‍ഷത്തിനകം പണി തീര്‍ക്കാവുന്ന 15000 ചതുരശ്ര അടി കെട്ടിടത്തില്‍ എല്ലാ കായിക ഇനങ്ങളും പ്രാക്ടീസ് ചെയ്യാവുന്ന തരത്തില്‍ കളിക്കളങ്ങളും ആവശ്യം വരുമ്പോള്‍ എണ്ണൂറു മുതല്‍ ആയിരം പേര്‍ക്കിരിക്കാവുന്ന ഓഡിറ്റോറിയം ആക്കി മാറ്റാവുന്ന തരത്തിലും ആയിരിക്കും.
*അതിനായി ട്രസ്റ്റീ ബോര്‍ഡിന്റെ നേതൃത്വത്തില്‍ പരിചയ സമ്പന്നരാനായ അംഗങ്ങളെ ചേര്‍ത്ത് ഒരു സ്ഥിരം ബില്‍ഡിംഗ് കമ്മറ്റി ഉണ്ടാക്കുക.
*മേല്‍ പറഞ്ഞ കാര്യങ്ങള്‍ക്കായി ഗവണ്മെന്റില്‍നിന്നും കിട്ടാവുന്ന കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് ഫണ്ട്കല്‍ ലഭ്യമാക്കാന്‍ ജനപ്രതിനിധികളുമായി ചേര്‍ന്ന് ശ്രമിക്കുക.
*പരസഹായം ആവശ്യമുള്ള നമ്മുടെ ഒന്നാം തലമുറയെ അവരുടെ രോഗാവസ്ഥയില്‍ ആശുപത്രി സന്ദര്‍ശനത്തിനും അവരുടെ മറ്റു ആവശ്യങ്ങള്‍ക്കും സഹായമെത്തിക്കാന്‍ ഒരു വോളന്റീര്‍ സംഘം രൂപീകരിക്കുക അതിനായി മലയാളി സമൂഹത്തിലെ ഡോക്ടര്‍മാര്‍ നേഴ്സുമാര്‍ എന്നിവരുടെ സഹായം ഇവര്‍ക്ക് എത്തിക്കുക.
*മലയാളി സമൂഹത്തിന്റെ ഉയര്‍ച്ചക്ക് കാരണക്കാരായ 1970കളില്‍ എത്തിയിട്ടുള്ള നേഴ്സുമാരെ ആദരിക്കുക.
*അംഗങ്ങള്‍ക്കായി ടാക്‌സ്, ഫൈനാന്‍സ് എന്നീനിലകളില്‍ പരിചയമുള്ളവരെ വരുത്തി കാര്യങ്ങള്‍ വിശദീകരിച്ചു കൊടുക്കുക.
വ്യാവസായിക സംരംഭങ്ങളില്‍ പരിശീലനം നല്‍കുക തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ അവതരിപ്പിച്ചുകൊണ്ടാണ് ‘എ’ ടീം വോട്ട് അഭ്യര്‍ത്ഥിക്കുന്നത്. അതിനു കഴിവും പ്രാപ്തിയും സംഘാടക പാരമ്പര്യവുമുള്ള ഒരു സംഘമാണ് ഒന്നിച്ചു നില്‍ക്കുന്നത്. പൊതുപ്രവര്‍ത്തനത്തില്‍ മികവു തെളിയിച്ചവരാണിവരെന്ന് ഇവരുടെ മുന്‍ പ്രവര്‍ത്തികള്‍ സാക്ഷ്യപ്പെടുത്തുന്നു.