Wednesday, June 19, 2024

HomeNewsIndia'എന്റെ മകനെ ഞാന്‍ നിങ്ങളുടെ കൈകളില്‍ ഏല്‍പ്പിക്കുകയാണ്' സോണിയയുടെ വാക്കുകള്‍ ഇന്ത്യന്‍ ജനത നെഞ്ചിലേറ്റി

‘എന്റെ മകനെ ഞാന്‍ നിങ്ങളുടെ കൈകളില്‍ ഏല്‍പ്പിക്കുകയാണ്’ സോണിയയുടെ വാക്കുകള്‍ ഇന്ത്യന്‍ ജനത നെഞ്ചിലേറ്റി

spot_img
spot_img

തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനം 10 വര്‍ഷമായി ഇല്ലാത്ത ഇന്ത്യന്‍ പാര്‍ലമെന്റ്. സര്‍ക്കാരിനെതിരേ ശക്തമായി പ്രതികരിക്കാന്‍ ആരുമില്ലാത്ത അവസ്ഥ. അവിടെ ഏകനായി നിന്ന് പോരാടിയ രാഹുല്‍. അധിക്ഷേപത്തിന്റെ പാരമ്യം നേരിടേണ്ടി വന്ന വ്യക്തി. പപ്പുവെന്ന പേരു വിളിച്ച കളിയാക്കിയവര്‍. അവര്‍ക്കെല്ലാമുള്ള മറുപടിയാണ് രാഹുലിന്റെ ഈ തിരിച്ചുവരവ്. രാജ്യത്തിന്റെ ഭരണം കോണ്‍ഗ്രസിനു ലഭിച്ചില്ലെങ്കിലും ഈ തിരിച്ചുവരവിന്റെ മധുരമേറെയാണ്.

കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി കഠിന പരിശ്രമുമായി ഒരുവിഭാഗം. കോണ്‍ഗ്രസിനൊപ്പം നിന്ന് വിജയിച്ചുവന്ന എംഎല്‍എമാര്‍ പോലും മറുകണ്ടം ചാടി കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുളള സംസ്ഥാന സര്‍ക്കാരുകള്‍ താഴെപ്പോകുന്ന സ്ഥിതി. രാജ്യത്തുടനീളം വിവിധ കോടതികളില്‍ കേസിനു മുകളില്‍ കേസ്. അപ്പോഴും രാഹുല്‍ തന്റെ നിലപാടില്‍ ഉറച്ചു നിന്നു. കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ക്കുവേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന ആരോപണം ഓരോ വേദികളിലും ഉന്നയിച്ചുകൊണ്ടേയിരുന്നു. രാഹുല്‍ ബ്രിഗേഡില്‍ ഉണ്ടായിരുന്ന പലരും ബിജെപി പാളയത്തിലേക്ക് ചാടി. കോണ്‍ഗ്രസ് ഇന്ത്യയില്‍ നിന്ന് അപ്രസക്തമാകുന്നു എന്ന തോന്നലായതോടെ പലരും സ്വന്തം കാര്യത്തിനായി ബിജെപി പാളയത്തിലേക്ക് ഒഴുകി. അപ്പോഴും ഏകനായി രാഹുലെന്ന പോരാളി തന്റെ പോരാട്ടം തുടര്‍ന്നു. എം.പി സ്ഥാനം നഷ്ടമായതിനു തൊട്ടടുത്ത ദിവസം എം.പി വസതിയില്‍ നിന്ന് ഇറക്കിവിടാന്‍ കാട്ടിയ ഭരണകൂടത്തിന്റെ വ്യഗ്രഥയും ഇന്ത്യന്‍ ജനത നേരില്‍ കണ്ടു. എം.പി സ്ഥാനം നഷ്ടമായപ്പോഴും തന്റെ നിലപാടില്‍ ഒരിറ്റു ചാഞ്ചാട്ടത്തിനും രാഹുല്‍ തയാറായില്ല. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ രാഹുലിനു നേര്‍ക്കുണ്ടായ കടന്നാക്രമണം ഇന്ത്യയില്‍ മറ്റൊരു നേതാവിനു നേര്‍ക്കുമുണ്ടായിട്ടില്ല. പുശ്ചിച്ചു തള്ളിയവരേയും പരിഹസിച്ചവരേയും ചേര്‍ത്തു നിര്‍ത്തിയ രാഹുല്‍ ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശക്തമായ തിരിച്ചു വരവ് നടത്തി. എത്ര തളര്‍ന്നാലും ഇന്ത്യന്‍ ജനങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസിനുള്ള സ്ഥാനം ഒരിക്കലും മാറില്ലെന്നും ഈ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യ്ക്തമാക്കുന്നു. രാഹുല്‍ മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും തന്റെ ഭൂരിപക്ഷം മൂന്നര ലക്ഷതത്തിനു മുകളിലായതും രാഹുലിനു കൂടുതല്‍ കരുത്ത് പകരുന്നു. 10 വര്‍ഷമായി പ്രതിപക്ഷ നേതൃ്സ്ഥാനമില്ലാതിരുന്നിടത്തു നിന്നും ഒരു ശ്കത്മായ പ്രതിപക്ഷം വരുമ്പോള്‍ ജനാധിപത്യത്തിന് അത് കരുത്ത് പകരുമെന്നുറപ്പ്.
കന്യാകുമാരിയില്‍ നിന്ന് കഷ്മീര്‍ വരെ കാല്‍ നടയായി രാഹുല്‍ മുന്നേറിയപ്പോള്‍ പരിഹാസവുമായി ഭരണപക്ഷസംഘങ്ങള്‍ എത്തിയിരുന്നു. വെയിലും മഴയും മഞ്ഞും ചൂടുമൊന്നും തനിക്ക് പ്രതിസന്ധിയാവില്ലെന്നു കാട്ടി ആയിരക്കണക്കിന് കിലോമീറ്റര്‍ കാല്‍ നടയാത്ര നടത്തിയപ്പോള്‍ ഇന്ത്യന്‍ ജനത രാഹുലില്‍ വിശ്വാസമര്‍പ്പിച്ചിരുന്നു. അതിന്റെ കൂടി ഫലമാണ് ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള ഹിന്ദി ഹൃദയഭൂമിയിലെ ഇന്ത്യാ സഖ്യത്തിന്റെ തിരിച്ചുവരവ്.

റായ്ബറേലിയില്‍ സ്ഥാനാര്‍ഥിയായി രാഹുല്‍ വന്നപ്പോള്‍ സോണിയാ ഗാന്ധി നിറകണ്ണുപകളോടെ പറഞ്ഞ വാക്കുകള്‍ ഇങ്ങനെ ‘എന്റെ മകനെ ഞാന്‍ നിങ്ങളുടെ കൈകളില്‍ ഏല്‍പ്പിക്കുകയാണ്.’ ആ വാക്കുകള്‍ റായബറേലിയിലെ ജനത ഹൃദയത്തിലേറ്റെടുത്തു. ഇന്ത്യയുടെ ആത്മാവ് മുറിവേല്‍ക്കപ്പെടാതെ ആ മകന്റെ കൈകളില്‍ ഭദ്രമായിരിക്കും. അയാളില്‍ ഈ മനുഷ്യര്‍ക്കുണ്ടായിരുന്ന വിശ്വാസത്തിനും പ്രതീക്ഷയ്ക്കും ഒരു കോട്ടവും സംഭവിച്ചിട്ടില്ല. അയാളില്‍ പ്രതീക്ഷ വെച്ച കുറെ മനുഷ്യരുമുണ്ടാവും, ഈ രാജ്യത്തിന്റെ പാര്‍ലമെന്റില്‍, ഉറച്ച ശബ്ദമായി, അതിലേറെ ഉറച്ച പ്രതിപക്ഷമായി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments