Friday, July 26, 2024

HomeNerkazhcha Specialനൊവാഡാ സംസ്ഥാന സൗന്ദര്യറാണിയായി ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വനിത

നൊവാഡാ സംസ്ഥാന സൗന്ദര്യറാണിയായി ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വനിത

spot_img
spot_img

പി.പി ചെറിയാന്‍

നൊവാഡാ: സംസ്ഥാന സൗന്ദര്യ റാണി ആയി ട്രാന്‍സ്ജെന്‍ഡര്‍ വനിത കാറ്റാലുനാ എന്‍റിക്യൂസ് (27) തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തില്‍ ആദ്യമായാണ് യു.എസിലെ സൗന്ദര്യ റാണി മത്സരത്തില്‍ മിസ് യു.എസ്. എ. സൗന്ദര്യ റാണിയാകാന്‍ ഒരു ട്രാന്‍സ്ജെന്‍ഡര്‍ വനിത യോഗ്യത നേടിയിരിക്കുന്നത് .

ഞായറാഴ്ച നടന്ന മത്സരത്തില്‍ പങ്കെടുത്ത 21 പേരെയും പിന്നിലാക്കിയാണ് കാറ്റാലുനാ ഒന്നാമത് എത്തിയത്, എന്‍റിക്യൂസ് തന്റെ വിജയം താന്‍ പ്രതിനിധിധാനം ചെയ്യുന്ന ട്രാന്‍സ് ജന്‍ഡേഴ്സ് വിഭാഗത്തില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും വിജയമാണെന്നതില്‍ അഭിമാനിക്കുന്നതായി അറിയിച്ചു .

2016 മുതല്‍ മല്‍സരിക്കാന്‍ തുടങ്ങിയതാണ് എന്‍റിക്യൂസ്. സ്കൂളുകളില്‍ പഠിക്കുമ്പോള്‍ ആണ്‍കുട്ടികളുടെയും, പെണ്‍കുട്ടികളുടെയും വിശ്രമ മുറികള്‍ ഉപയോഗിക്കാന്‍ അനുവദിച്ചിരുന്നില്ല, താന്‍ ഒരു ട്രാന്‍സ്ജെന്‍ഡര്‍ ആയതിനാല്‍ എന്ന് എന്‍റിക്യൂസ് ഒരു അഭിമുഖത്തില്‍ ലാസ് വേഗസില്‍ പറഞ്ഞു. വളരുമ്പോള്‍, വലിയ വേര്‍തിരിവുകള്‍ അനുഭവിച്ചാണ് വളര്‍ന്നത്.

വെളുത്ത വംശജ അല്ലാത്ത നിറക്കാരി ട്രാന്‍സ്ജെന്‍ഡര്‍ എന്ന വനിത എന്നതില്‍ ഇപ്പോള്‍ അഭിമാനിക്കുന്നു എന്നും, എന്റെ വ്യത്യസ്തകള്‍ എന്നെ ഒട്ടും പിന്നില്‍ ആക്കുന്നില്ല എന്നും അതെല്ലാം എനിക്ക് എന്നെ വലുതാകാന്‍ സഹായിച്ചു എന്നും സംസ്ഥാന സൗന്ദര്യ റാണി പറഞ്ഞു

മഴവില്ല് നിറങ്ങള്‍ എല്ലാം ധരിച്ച് സുന്ദരിയായി അണിഞ്ഞൊരുങ്ങി വിജയം പങ്കു വച്ചു. മിസ് യു.എസ്. എ. സൗന്ദര്യ മത്സരം നവംബറിലാണ് നടക്കുന്നത്. ഫിലിപ്പിനാ അമേരിക്കന്‍ വനിത ഒരു ഫാഷന്‍ ഡിസൈനര്‍ കൂടിയാണ്. ഹെല്‍ത്ത് കെയര്‍ അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്യുന്നു. ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.

ചരിത്രപരമായ വിജയമാണ് നൊവാഡാ സംസ്ഥാനത്തു നിന്നും നേടിയത് എന്ന് എല്ലാവരും അറിയിച്ചു. ഒരു മിസ് യു.എസ്. എ. വനിതാ കിരീടം നേടാനുള്ള ഭാഗ്യം ട്രാന്‍സ്ജെന്‍ഡര്‍ വനിതയ്ക്കു ലഭിക്കട്ടെയെന്ന് എല്ലാവരും ആശംസിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments