Saturday, September 7, 2024

HomeNerkazhcha Specialമലയാളത്തിന്റെ അക്ഷരപുണ്യത്തിന് ഇന്ന് 91-ന്റെ തിളക്കം

മലയാളത്തിന്റെ അക്ഷരപുണ്യത്തിന് ഇന്ന് 91-ന്റെ തിളക്കം

spot_img
spot_img

കോഴിക്കോട്: എം.ടി. എന്ന മലയാളത്തിന്റെ അക്ഷരസുകൃതത്തിന് 91-ാം ജന്മദിനം.

പുന്നയൂർക്കുളത്തുക്കാരനായ തെണ്ട്യേത്ത് നാരായണൻ നായരുടെയും കൂടല്ലൂരുകാരിയായ അമ്മാളുവമ്മയുടെയും ഇളയ മകനായിട്ടാണ് ജനനം. തൃശൂർ ജില്ലയിലെ പൂന്നയൂർക്കുളത്തും പാലക്കാട്ട് ജില്ലയിലെ കൂടല്ലൂരുമായിട്ടായിരുന്നു ചെറുപ്പക്കാലം ചെലവഴിച്ചത്. എംടിയുടെ അച്ഛൻ ജോലി സംബന്ധമായി സിലോണിലായിരുന്നു. അവിടെ മറ്റൊരു ഭാര്യയും കുട്ടിയുമുണ്ടായിരുന്നു. സിലോണിൽ നിന്നും മടങ്ങി വരുന്ന അച്ഛൻ ഒരു പെൺ കുട്ടിയെ കൊണ്ട് വരുന്ന കഥ നിന്റെ ഓർമ്മയ്ക്ക് എന്ന കൃതിയിൽ പറയുന്നു. ഈ പെൺ കുട്ടി ആരെന്ന് എം.ടി പറയുന്നില്ലെങ്കിലും എം.ടിയുടെ അച്ഛന് പ്രഭാകരൻ എന്നൊരു മകൻ സിലോണിലെ ഭാര്യയിൽ ഉണ്ടെന്ന് പറയപ്പെടുന്നു.[4]

കോപ്പൻ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നെ, മലമക്കാവ് എലിമെന്ററി സ്‌ക്കൂളിലും കുമരനെല്ലൂർ ഹൈസ്‌ക്കൂളിലും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പാലക്കാട് വിക്ടോറിയ കോളേജിൽ ഉപരിപഠനം. ഒരു ജോലി ലഭിക്കാനുള്ള സാധ്യത പരിഗണിച്ച് രസതന്ത്രമായിരുന്നു ഐച്ഛിക വിഷയമായിട്ടെടുത്തത്.

കോളേജ് വിദ്യാഭ്യാസത്തിന് ശേഷം ഒന്ന് രണ്ട് സ്ക്കൂളുകളിൽ അധ്യാപകനായി ജോലി ചെയ്തു. 1954ൽ പട്ടാമ്പി ബോർഡ് ഹൈസ്‌കൂളിൽ പിന്നെ ചാവക്കാട് ബോർഡ് ഹൈസ്‌കൂളിലും അധ്യാപകനായി. രണ്ടിടത്തും കണക്കാണ് പഠിപ്പിച്ചിരുന്നത്. 1955-56 കാലത്ത് പാലക്കാട് എം.ബി. ട്യൂട്ടോറിയലിൽ അധ്യാപകനായും ജോലിനോക്കി. ഇതിനിടയിൽ തളിപ്പറമ്പിൽ ഗ്രാമസേവകന്റെ ഉദ്യോഗം കിട്ടിയെങ്കിലും ദിവസങ്ങൾക്കകം രാജിവെച്ച് എം.ബി.യിൽ തിരിച്ചെത്തി.തുടർന്ന് മാതൃഭൂമിയിൽ ചേർന്നു. ഔദ്യോഗികജീവിതം കൂടുതലും കോഴിക്കോടായിരുന്നു.

ആഡംബരപൂര്‍വം പിറന്നാള്‍ ആഘോഷിക്കുന്ന പതിവ് ചെറുപ്പംമുതലേയില്ല. പക്ഷേ, ജൂലായ് 15 കൈരളിക്ക് ആഘോഷമാണ്. നക്ഷത്രപ്രകാരം കര്‍ക്കടകത്തിലെ ഉത്രട്ടാതിയാണ് എം.ടി.യുടെ പിറന്നാള്‍. അന്നും സാഹിത്യാചാര്യന് നാട് ആശംസ നേരും.

പിറന്നാള്‍ദിനത്തില്‍ ഇക്കുറി വിശേഷങ്ങളേറെയുണ്ട്. എം.ടി. വാസുദേവന്‍നായര്‍ തിരക്കഥയെഴുതി, മുന്‍നിര സംവിധായകര്‍ ഒരുക്കി, സൂപ്പര്‍താരങ്ങള്‍ അഭിനയിച്ച ഒന്‍പത് സിനിമകള്‍ വൈകാതെ പ്രേക്ഷകരിലേക്ക് എത്തുന്നു. ‘മനോരഥങ്ങള്‍’ എന്ന് എം.ടി.തന്നെ പേരിട്ട ചിത്രസഞ്ചയം ഇനി ഒ.ടി.ടി.യില്‍ കാണാനാവും. തിരക്കഥയുടെ പെരുന്തച്ചനായ എം.ടി.യും സിനിമയുടെ ആധുനിക സംവേദനമാധ്യമത്തിലൂടെ പുതുതലമുറയോട് സംവദിക്കും.

പിറന്ന നാടായ കൂടല്ലൂര്‍ വിട്ട്, 68 വര്‍ഷംമുന്‍പ് എം.ടി. സ്ഥിരതാമസമാക്കിയ കോഴിക്കോട് നഗരം ഇന്ന് സാഹിത്യനഗരമെന്ന ഉയരങ്ങളിലെത്തിനില്‍ക്കുകയാണ്. ഈ ജന്മദിനം വ്യത്യസ്തമാവുന്നത് ഇതുകൊണ്ടുകൂടിയാണ്. യുനെസ്‌കോയുടെ ബഹുമതി ലഭിച്ചപ്പോഴും കോഴിക്കോട് എം.ടി.യെ മറന്നില്ല -ആ സാഹിത്യക്കാരണവരെ വീട്ടിലെത്തി ആദരിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments