Saturday, September 7, 2024

HomeNerkazhcha Specialഅമേരിക്കയിൽ അങ്കം കുറിക്കുന്നത് ആരുതമ്മിൽ (ബ്ലെസ്സൺ ഹ്യൂസ്റ്റൺ)

അമേരിക്കയിൽ അങ്കം കുറിക്കുന്നത് ആരുതമ്മിൽ (ബ്ലെസ്സൺ ഹ്യൂസ്റ്റൺ)

spot_img
spot_img

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൻഡ് അവസാന ഘട്ടത്തിലേക്കേ കടക്കുകയാണ്. റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മുൻ പ്രസിഡന്റ് ട്രംപിനെ റിപ്പബ്ലിക്കൻ കോൺവെൻഷൻ തിരഞ്ഞെടുത്തു. തന്റെ വൈസ് വൈസ് പ്രസിഡന്റായി ട്രംപ് സെനറ്റർ വാൻസിനെ നിർദേശിച്ചതോടെ റിപ്പബ്ലിക്കൻ പാർട്ടി തിരഞ്ഞെടുപ്പിനെ തയ്യാറായി കഴിഞ്ഞു. ഡെമോക്രാറ്റിക്‌ സ്ഥാനാർത്ഥിയായി പ്രസിഡന്റ് ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും തന്നെ വരുമെന്നാണ് നിലവിൽ.

അതിനെ മാറ്റമുണ്ടാകുമോ എന്നത് ഡെമോക്രാറ്റിക്‌ കൺവെൻഷൻ വരെ കാത്തിരിക്കണം. ട്രംപുമായി നടന്ന കഴിഞ്ഞ പ്രസിഡൻഷ്യൽ ഡിബേറ്റിൽ പ്രസിഡന്റ് ബൈഡന്റ് പ്രകടം വളരെ മോശമായി വിലയിരുത്തപ്പെടുകയുണ്ടായി. അവതാരകന്റെ പല പ്രധാനപ്പെട്ട ചോദ്യങ്ങൾക്കും ശരിയായി മറുപടി പറയാൻ കഴിയാതെ ബൈഡൻ ബുദ്ധിമുട്ടുന്നത് കാണാമായിരുന്നു. മാത്രമല്ല ട്രംപിന്റ് ആക്രമണത്തെ ചെറുത്തു നിൽക്കാൻ കഴിയാത്ത അവസ്ഥയുമുണ്ടായി.

ബൈഡന്റെ ഓർമ്മ കുറവും പ്രായാധിക്യം പ്രകടമാക്കിയ ഏറ്റവും പരിതാപകരമായ ഒരു ഡിബെറ്റായിരുന്നു അത്. അദ്ദേഹത്തിന്റെ പാർട്ടിയിൽ പോലും അദ്ദേഹത്തിനെ പിന്തുണ നഷ്ട്ടപ്പെട്ടുഎന്ന് തന്നെ പറയാം. പൊതുജനത്തിന്റെ അഭിപ്രായത്തിൽ പോലും വൻ ഇടിവ് ബൈഡനെ ഉണ്ടാകാൻ കാരണമായി. അതുകൊണ്ട് തന്നെ ബൈഡനെ വീണ്ടും മത്സരിപ്പിക്കുന്നത് പരാജയപ്പെടാൻ കരണമാകുമെന്ന് ഡെമോക്രറ്റിക് പാർട്ടിയിൽ തന്നെ ശക്തമായ അഭിപ്രായമുണ്ട്.

ബൈഡന്റെ കഴിഞ്ഞ നാലുവർഷത്തെ പ്രവർത്തനം ശരാശരിയിൽ താഴെ മാത്രമാണെന്ന് വിലയിരുത്തപ്പെടുന്നു.പ്രത്യേകിച്ച് വിദേശ നയത്തിൽ. ലോക പോലീസ്സെന്ന അമേരിക്കായുടെ വിളിപ്പേരിന് തന്നെ അതെ കോട്ടം തട്ടിച്ചു. റഷ്യ യുക്രയ്ൻ യുദ്ധത്തിൽ അമേരിക്കയുടെ മധ്യസ്ഥതക്കെ പുല്ലു വില കൽപ്പിച്ചുകൊണ്ട് റഷ്യ അമേരിക്കയെ വെല്ലുവിളിച്ചുകൊണ്ട് രംഗത്ത് വന്നപ്പോൾ അത് അമേരിക്കയുടെ പ്രതിച്ഛായ തന്നെ ഇല്ലാതാക്കിഎന്ന് തന്നെ പറയാം. ഇസ്രായേൽ പലസ്തീൻ പോരാട്ടത്തിൽ അമേരിക്ക വെറും കാഴ്ചക്കാരായി മാറിയെന്നതാണ് സത്യം. ഇസ്രായേലിന് പിന്തുണയുമായി ആദ്യം രംഗത്തു വന്നെങ്കിലും പിന്നീട് ആരുടെ ഭാഗത്ത് നിൽക്കണമെന്ന് നിച്ഛയമില്ലാത്ത അവസ്ഥയുണ്ടായി അമേരിക്കക്ക്.

മുൻകാലങ്ങളിൽ അമേരിക്കയുടെ നിലപാടിനെ ഭയഭക്തിബഹുമാനത്തോടെ വില കല്പിച്ചിരുന്നു ലോക രാഷ്ട്രങ്ങൾക്ക് ഇന്നതില്ല. അതിനു പ്രധാന കാരണം അമേരിക്കയുടെ ഭരണ നേത്രത്വത്തിന്റെ തണുപ്പൻ പ്രവർത്തന രീതിയും നിർദ്ദേശം നൽകുന്നതിലെ ബലഹീനതയുമാണ്. കഴിഞ്ഞ ഭരണം വരെ അങ്ങനെയായിരുന്നെങ്കിൽ ഇപ്പോൾ അതിനുവിപരീതമാണ്. ചുരുക്കത്തിൽ അമേരിക്കയുടെ പ്രതാപത്തിന് മങ്ങലേറ്റുയെന്നു തന്നെ പറയാം കഴിഞ്ഞ നാലുവർഷം. അതിനു കാരണം പ്രസിഡന്റിൻറ് തണുപ്പൻ പ്രവർത്തന രീതിയാണെന്നാണ് വിമർശിക്കുന്നത്. അധികാരം ആവോളം ഉണ്ടായിട്ടും അത് ഉപയോഗിക്കേണ്ടതെപ്പോഴെന്നും എവിടെയെന്നും അറിയാത്ത അവസ്ഥയെന്നുവേണം ബൈഡൻറ് കാലഘട്ടം.

ചുരുക്കത്തിൽ അമേരിക്കയുടെ പ്രതാപത്തിന് മങ്ങലേറ്റുയെന്നു തന്നെ പറയാം കഴിഞ്ഞ നാലുവർഷം. അതിനു കാരണം പ്രസിഡന്റിൻറ് തണുപ്പൻ പ്രവർത്തന രീതിയാണെന്നാണ് വിമർശിക്കുന്നത്. അധികാരം ആവോളം ഉണ്ടായിട്ടും അത് ഉപയോഗിക്കേണ്ടതെപ്പോഴെന്നും എവിടെയെന്നും അറിയാത്ത അവസ്ഥയെന്നുവേണം ബൈഡൻറ് കാലഘട്ടംഎന്ന് തന്നെ പറയാം. ഇത് തുടർന്നുപോകുകയാണെകിൽ ഒന്നാമനെന്നതിൽ നിന്ന് രണ്ടാമനിലേക്കെ പോകാൻ അധിക ദൂരമില്ലയെന്നതാണ് സത്യം.


സാമ്പത്തീക കാര്യം കൈകാര്യം ചെയ്യുന്നതിൽ പോലും ബൈഡൻ മറ്റ് പ്രെസിഡന്റുമാരെ അപേക്ഷിച്ച് ഏറെ പിന്നിൽ പോയി എന്നതാണ് സത്യം. സാമ്പത്തീക മുന്നേറ്റമുണ്ടാക്കുന്നതായ എടുത്തു പറയത്തക്ക പ്രവർത്തനങ്ങൾ ഈ കാലഘട്ടത്തിൽ ഉണ്ടായിട്ടില്ല. രാജ്യത്തിന്റെ ഇൻഫ്രാ സ്ട്രക്ച്ചറിൽ രണ്ടര മില്യൺ അനുവദിച്ചു എന്നതാണ് എടുത്തുപറയത്തക്കതായ ഒന്ന്. അതിൽ പുതിയ റോഡുകളും പാലങ്ങളും പണിയുന്നതിനും പഴയവയുടെ അറ്റകുറ്റപ്പണിനടത്തുന്നതിനുമാണ് കൂടുതൽ തുക നൽകിയിരിക്കുന്നത്. അങ്ങനെയൊരു തണുപ്പൻ ഭരണമെന്നാണ് ബൈഡൻ ഭരണത്തെ വിശേഷിപ്പിക്കുന്നത്.

ബൈഡനെ മാറ്റി പകരം ആളെ കൊണ്ടുവരാൻ ഡെമോക്രറ്റിക്ക് നേത്രത്വത്തിനുമേൽ സമ്മർദ്ദം ഏറുന്നുണ്ട്. മുൻ സ്പീക്കർ നാൻസി പെലോസ്ക്കി ഉൾപ്പടെയുള്ളവർ അത്തരത്തിൽ അഭിപ്രായം പറയുകയുണ്ടായി. അതുകൂടാതെ ജനങ്ങളും ഏറക്കുറെ ആ അഭിപ്രായത്തിലാണ്. ഇതെല്ലം കൂടി കണക്കിലെടുക്കാൻ പാർട്ടി തയ്യാറായാൽ ബൈഡനുപകരക്കാരൻ താരകം.

വൈസ് പ്രസിഡന്റ് കമല ഹാരിസ്സ്, കാലിഫോർണിയ ഗോവെര്ണ്ണര് ഗവിൻ ന്യൂസോം, മിഷിഗൺ ഗവർണർ ഗ്രീറ്റിച്ചേന് വൈറ്റമേർ ഇലാനോയ് ഗവർണർ ജെ ബി പ്രിറ്‌സ്‌കേർ ,പെൻസാൽവേനിയ ഗവർണ്ണർ ജോഷ് ഷാപ്പീരിയോ നിലവിലെ ട്രാൻസ്പോർടാഷൻ സെക്രട്ടറി പീറ്റ് ബുട്ടിഗീ ന്യൂ ജേർസിയ സെനറ്റർ കോരി ബുക്കർ, മിനസോട്ട സെനറ്റർ ക്ളോബിച്ചർ. കമല ഹാരിസ് പ്രേസിടെന്റില് സ്ഥാനാർത്ഥിയായാൽ ഇവരിൽ ആരെങ്കിലുമാകാം വൈസ് പ്രസിഡന്റ് സ്ഥാനാർഥി അല്ലെങ്കിൽ കമല ഹാരിസിനെ വിശ്വാസമുള്ള മറ്റാരെങ്കിലും. ഒരു കാര്യം വ്യക്തമാണ് ഡെമെക്രറ്റിക് പാർട്ടിയിൽ പ്രസിഡന്റ് സ്ഥാനാർത്ഥിത്വം ഒരു ചർച്ച തന്നെയാണ്. ആരായാലും ബൈഡനെക്കാൾ ചെറുപ്പവും കരുതരുമാകുമെന്നതിനെ സംശയമില്ല.

റിപ്പബ്ലിക്കൻ പാർട്ടിയിൽ ട്രംപ് വൈസ് പ്രെസിഡന്റ ആയി വാൻസിനെ തിരഞ്ഞെടുത്തതോടെ ആവേശമുണ്ടാക്കിയെന്നുതന്നെ പറയാം. എൺപത്തിനോടടുത്ത ട്രംപ് ആരോഗ്യവാനായെ കാണപ്പെടുന്നതോടെ അദ്ദേഹത്തിന്റെ പ്രായം ചർച്ച ആകുതേയില്ല. ഈ മാസം അവസാനത്തോടെ തെരെഞ്ഞെടുപ്പ് ചിത്രം വ്യക്തമാണ്. അത് കഴിഞ്ഞാണ് അങ്കം കുറിക്കുന്നതെ.

(ബ്ലെസ്സൺ ഹ്യൂസ്റ്റൺ)

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments