Saturday, July 27, 2024

HomeNewsIndiaമടുത്തു; പ്രണയ വിവാഹിതരായ ഐഎഎസ് ദമ്പതികള്‍ വേര്‍പിരിഞ്ഞു

മടുത്തു; പ്രണയ വിവാഹിതരായ ഐഎഎസ് ദമ്പതികള്‍ വേര്‍പിരിഞ്ഞു

spot_img
spot_img

ന്യൂഡല്‍ഹി : ഐഎഎസില്‍ ഒന്നും രണ്ടും റാങ്കുകാരായ ദമ്പതികള്‍ വേര്‍പിരിഞ്ഞു. മൂന്നു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലാണ് വിവാഹമോചനം. 2018ലാണ് റാങ്ക് ജേതാക്കളായ ടിന ദാബിയും അദര്‍ അമീര്‍ ഖാനും വിവാഹിതരായത്.

ജയ്പുര്‍ കുടുംബ കോടതി ഇരുവര്‍ക്കും വിവാഹമോചനം അനുവദിച്ചു. 2020 നവംബറിലാണ് ഇവര്‍ വേര്‍പിരിയാന്‍ തീരുമാനിച്ച് കോടതിയെ സമീപിച്ചത്.

2015ലെ സിവില്‍ സര്‍വീസസ് പരീക്ഷയിലാണ് ടിന ദാബി ഒന്നാം റാങ്കും അദര്‍ അമീര്‍ രണ്ടാം റാങ്കും േനടിയത്. ഇരുവരുടെയും പ്രണയവും വിവാഹവും ഏറെ ശ്രദ്ധ നേടിയിരുന്നു.

രാജസ്ഥാന്‍ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥരാണ് ഇരുവരും. ജയ്പൂരിലായിരുന്നു ഇരുവര്‍ക്കും പോസ്റ്റിങ്. കശ്മീരിലെ അനന്ത്‌നാഗ് സ്വദേശിയായ അദര്‍ നിലവില്‍ ശ്രീനഗറിലാണ് ജോലി ചെയ്യുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments