Sunday, September 8, 2024

HomeNerkazhcha Specialകാടിനുള്ളില്‍ കാലം കാത്തുവെച്ച ശിലാരേഖ; വനപരിപാലനത്തിന്റെ ബ്രിട്ടിഷ് നേര്‍രേഖ

കാടിനുള്ളില്‍ കാലം കാത്തുവെച്ച ശിലാരേഖ; വനപരിപാലനത്തിന്റെ ബ്രിട്ടിഷ് നേര്‍രേഖ

spot_img
spot_img

പത്തനംതിട്ട: കാടിനുള്ളില്‍ കാലം സൂക്ഷിച്ചുവച്ച ശിലാരേഖയ്ക്ക് ഒരു കഥ പറയാനുണ്ട്. വനസമ്പത്ത് ചൂഷണം ചെയ്തപ്പോഴും ശാസ്ത്രീയ വനപരിപാലനം നടത്താന്‍ മറക്കാതിരുന്ന ബ്രിട്ടിഷ് പാഠമാണത്. ഇരുളിലാണ്ട ബ്രിട്ടിഷ് ആധിപത്യത്തിന്റെ നാളുകളിലും അവര്‍ പഠിപ്പിച്ച പ്രകൃതി പാഠങ്ങള്‍ക്ക് മങ്ങലേറ്റിട്ടില്ല. തലമുറകള്‍ക്കുള്ള ഓര്‍മപ്പെടുത്തലായി ആ അധ്യായം കല്ലില്‍ കൊത്തിവച്ചിരിക്കുന്നു.

നടുവത്തുമൂഴി റേഞ്ചിലെ കൊക്കാത്തോട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലുള്ള തേക്ക് തോട്ടത്തില്‍ കൊല്ലവര്‍ഷം 1080 എന്നു രേഖപ്പെടുത്തിയ ഒരു ശിലാരേഖയുണ്ട്. വനസമ്പത്ത് ചൂഷണം ചെയ്തതിനൊപ്പം ശാസ്ത്രീയമായ വനപരിപാലനം നടത്താനും ബ്രിട്ടിഷുകാര്‍ മറന്നില്ല.

കൃത്യമായ വ്യവസ്ഥകളും കണക്കും വിവരശേഖരണവും അവര്‍ മികവോടെ നടത്തിയതിന്റെ ശേഷിപ്പാണ് ഈ ശില. എഡ്വേര്‍ഡ് പ്ലോട്ട് ഓഫ് 1080, 12878 ഏക്കര്‍ എന്ന് കല്ലില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ചരിത്രാന്വേഷകര്‍ക്ക് വഴികാട്ടിയാകും.

അക്കാലത്തെ ഉയര്‍ന്ന വനം ഉദ്യോഗസ്ഥന്റെ പേരില്‍ പ്ലോട്ട് തിരിച്ചാകാം തേക്ക് നട്ടുപിടിപ്പിച്ചതെന്ന് കരുതുന്നു. മൈല്‍ക്കുറ്റികള്‍ പോലെ നീണ്ട കല്ലില്‍ തീര്‍ത്ത ഇത്തരം ശിലാരേഖകള്‍ നടുവത്തുമൂഴി റേഞ്ചില്‍ അച്ചന്‍കോവിലാറിന്റെ തീരപ്രദേശങ്ങളിലെ തേക്ക് തോട്ടങ്ങളില്‍ കണ്ടിരുന്നതായി പഴമക്കാര്‍ പറയുന്നു.

വരുംതലമുറയുടെ ഈടുറ്റ സാമ്പത്തിക സ്രോതസായി തേക്കിനെ വളര്‍ത്തിയെടുക്കാന്‍ പഠിപ്പിച്ചത് ബ്രിട്ടിഷുകാരാണ്. അന്നത്തെ ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണവും ചിട്ടയായ വനപരിപാലനവും തലമുറകള്‍ക്കു മാതൃകയാകുന്നു.

തിരുവിതാംകൂറിലെ ആദ്യത്തെ തേക്കുതോട്ടം കോന്നിയിലാണ്. കേരളത്തിലെ ആദ്യത്തെ തേക്കുതോട്ടങ്ങളില്‍ കോന്നിയും കല്ലേലിയും ഉള്‍പ്പെടുന്നു. ഒരു നൂറ്റാണ്ട് പിന്നോട്ട് നടന്നാല്‍ പഴമക്കാരുടെ ഓര്‍മച്ചെപ്പില്‍ നിന്ന് വാമൊഴിയായുള്ള അറിവുകള്‍ ചരിത്രത്താളുകളില്‍ ഏറെയുണ്ടാകും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments