Thursday, March 13, 2025

HomeNewsIndiaനിതീഷിനെതിരേതട്ടകത്തില്‍  ആഞ്ഞടിച്ച് രാഹുല്‍

നിതീഷിനെതിരേതട്ടകത്തില്‍  ആഞ്ഞടിച്ച് രാഹുല്‍

spot_img
spot_img

പാറ്റ്‌നാ: ഇന്ത്യ മുന്നണിയെ പ്രതിരോധത്തിലാക്കി ബിജെപിക്കൊപ്പം ചേര്‍ന്ന ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ബീഹാറിലെത്തിയപ്പോഴാണ് നിതീഷിനെതിരേ രാഹുല്‍ ആഞ്ഞടിച്ചത്. സാമൂഹ്യ നീതിക്കായുള്ള പോരാട്ടത്തില്‍ ഇന്ത്യ മുന്നണിക്ക് നിതീഷിന്റെ ആവശ്യമില്ലെന്നും ചെറിയ സമ്മര്‍ദം ഉണ്ടാകുമ്പോഴെ കാലുമാറുന്ന ആളാണ് നിതീഷെന്നും പാറ്റ്‌നയ്ക്ക് സമീപമുള്ള പൂര്‍ണയില്‍ നടത്തിയ സമ്മേളനത്തില്‍ രാഹുല്‍ ്ഭിപ്രായപ്പെട്ടു. രാജ്യത്തെ എല്ലാവര്‍ക്കും നീതി വേണമെന്ന അഭിപ്രായമാണ് കോണ്‍ഗ്രസിനുള്ളത്. അതിനായാണ് ജാതി സര്‍വേ എന്ന ആവശ്യം മുന്നോട്ടുവെച്ചതെന്നും രാഹുല്‍പറഞ്ഞു. ഓന്തുപോലും നാണിച്ചുപോകും നിതീഷിനെ കണ്ടാലെന്നു കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് തുറന്നടിച്ചിരുന്നു. അതിനു പിന്നാലെയാണ് രാഹുലിന്റെ വിമര്‍ശനം. ജോഡോ യാത്രയുടെ ഭാഗമായി കര്‍ഷകരുമായും രാഹുല്‍ ആശയവിനിമയം നടത്തി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments