Tuesday, October 22, 2024

HomeNewsKeralaമാര്‍ ഈവനിയോസ് ഓര്‍മ്മപ്പെരുന്നാള്‍ തീര്‍ത്ഥാടന പദയാത്രയ്ക്ക് പെരുനാട്ടില്‍ നിന്ന് തുടക്കമായി

മാര്‍ ഈവനിയോസ് ഓര്‍മ്മപ്പെരുന്നാള്‍ തീര്‍ത്ഥാടന പദയാത്രയ്ക്ക് പെരുനാട്ടില്‍ നിന്ന് തുടക്കമായി

spot_img
spot_img

തിരുവനന്തപുരം : ധന്യന്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ഈവനിയോസ് മെത്രാപ്പോലീത്തായുടെ 71 -ാം ഓര്‍മ്മ പെരുന്നാളിനോടനുബന്ധിച്ച് മലങ്കര കാത്തലിക് യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന 44 -ാമത് തീര്‍ത്ഥാടന പദയാത്രയ്ക്ക് റാന്നി-പെരുനാട് കുരിശുമല ദൈവാലയത്തില്‍ നിന്ന് തുടക്കമായി. മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവായുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് പദയാത്ര ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ഭദ്രാസനാധ്യക്ഷന്‍ ബിഷപ്പ് ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ്, ഡല്‍ഹി- ഗുഡ്ഗാവ് ഭദ്രാസനത്തിന്റെ ഭദ്രാസന അധ്യക്ഷന്‍ തോമസ് മാര്‍ അന്തോണിയോസ്, കൂരിയാ മെത്രാന്‍ ആന്റണി മാര്‍ സില്‍വാനോസ്, തിരുവനന്തപുരം മേജര്‍ അതിഭദ്രാസന സഹായ മെത്രാനും യുവജന കമ്മീഷന്‍ ചെയര്‍മാനുമായ അഭിവന്ദ്യ മാത്യൂസ് മാര്‍ പോളികാര്‍പോസ്, പത്തനംതിട്ട ഭദ്രാസനത്തിന്റെ പ്രഥമ അധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം എന്നവര്‍ സന്നിഹിതരായിരുന്നു തുടര്‍ന്ന് കര്‍ദിനാള്‍ പിതാവില്‍ നിന്ന് അനുഗ്രഹീതമായ വള്ളിക്കുരിശ് MCYM പത്തനംതിട്ട രൂപതാ പ്രസിഡന്റ് ബിബിന്‍ എബ്രഹാമും, കാതോലിക്കാ പതാക MCYM സഭാതല പ്രസിഡന്റ് മോനു ജോസഫും, എം. സി. വൈ. എം. പതാക MCYM പത്തനംതിട്ട ഭദ്രാസനത്തിന്റെ ജനറല്‍ സെക്രട്ടറി സുബിന്‍ തോമസും ഏറ്റുവാങ്ങി.

പട്ടം സെന്റ് മേരീസ് ദൈവാലയത്തില്‍ സ്ഥിതി ചെയ്യുന്ന മാര്‍ ഈവാനിയോസ് പിതാവിന്റെ കബറിങ്കലെക്കുള്ള പദയാത്രയ്ക്ക് തുടക്കം കുറിച്ചു. വന്ദ്യ വര്‍ക്കി ആറ്റുപുറത്ത് കോര്‍ എപ്പിസ്‌കോപ്പ, തിരുവനന്തപുരം മേജര്‍ അതിഭദ്രാസന വികാരി ജനറല്‍ പെരിയ മോണ്‍. തോമസ് കയ്യാലക്കല്‍, പത്തനംതിട്ട ഭദ്രാസന വികാരി ജനറല്‍ പെരിയ മോണ്‍. വര്‍ഗീസ് മാത്യു കാലായില്‍ വടക്കേതില്‍ , MCYM സഭാതല ഡയറക്ടര്‍ ഫാ. പ്രഭീഷ് ജോര്‍ജ്, തിരുവനന്തപുരം മേജര്‍ അതിഭദ്രാസന ഡയറക്ടര്‍ ഫാ.ജോസഫ് തോട്ടത്തില്‍ കടയില്‍, അസി. ഡയറക്ടര്‍ ഫാ. അലോഷ്യസ് തെക്കേടത്ത് , പത്തനംതിട്ട ഭദ്രാസന ഡയറക്ടര്‍ ഫാ.ജോബ് പതാലില്‍, അസി. ഡയറക്ടര്‍ ഫാ. സ്‌കോട്ട് സ്ലീബാ പുളിമൂടന്‍, എന്നിവര്‍ സന്നിഹിതരായിരുന്നു. പദയാത്ര ക്രമീകരണങ്ങള്‍ക്ക് മോനു ജോസഫ്, ലിനു ഡാനിയേല്‍ എന്നിവരുടെ നേതൃത്വത്തില്‍ സഭാതല സമിതിയും, സിജോ സി ജോസഫ്, ജനറല്‍ സെക്രട്ടറി ജോജി ക്ലമെന്റ് എന്നിവരുടെ നേതൃത്വത്തിലുള്ള MCYM തിരുവനന്തപുരം മേജര്‍ അതിഭദ്രാസന സമിതിയും, ബിബിന്‍ അബ്രഹാം, ജനറല്‍ സെക്രട്ടറി സുബിന്‍ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പത്തനംതിട്ട ഭദ്രാസന സമിതിയും ചേര്‍ന്ന നേതൃത്വം നല്‍കി. മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ ജന്മസ്ഥലമായ മാവേലിക്കരയില്‍ നിന്നും തിരുവല്ലയില്‍ നിന്നും മൂവാറ്റുപുഴയില്‍ നിന്നും മാര്‍ത്താണ്ഡത്തുനിന്നും ആരംഭിക്കുന്ന പദയാത്രകള്‍ വിവിധ സ്ഥലങ്ങളില്‍ പ്രധാന പദയാത്രയോട് ചേരും. ജൂലൈ പതിനാലാം തീയതി വൈകുന്നേരം പദയാത്ര പട്ടം സെന്റ് മേരീസ് കബറിങ്കല്‍ ചാപ്പലില്‍ എത്തിച്ചേരും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments