Wednesday, April 2, 2025

HomeNewsKeralaസംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും; പ്രത്യേക സമ്മര്‍ താരിഫും പരിഗണനയിൽ: വൈദ്യുതി മന്ത്രി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും; പ്രത്യേക സമ്മര്‍ താരിഫും പരിഗണനയിൽ: വൈദ്യുതി മന്ത്രി

spot_img
spot_img

പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. ആഭ്യന്തര ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുന്ന സാഹചര്യത്തിൽ, വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്ന് അനിവാര്യമാണെന്നും പ്രത്യേക സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലുള്ളതായി വൈദ്യുതി മന്ത്രി പറഞ്ഞു. വേനൽകാലത്ത് പുറത്തുനിന്നും വൈദ്യുതി വാങ്ങിക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും ഇത് മറികടക്കാനായാണ് സമ്മർ താരിഫ് പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട്.

ഉപഭോക്താക്കൾക്ക് പോറലേൽക്കാത്ത വിധത്തിലായിരിക്കും നിരക്കു വർദ്ധനയെന്നും സർക്കാരുമായും ഉപഭോക്താക്കളുമായും ചർച്ചചെയ്ത് നയപരമായ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിരക്ക് വര്‍ധനവ് കൂടാതെ വേനൽക്കാലത്ത് മാത്രമായി പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതാണ് പരിഗണിക്കുന്നതെന്നും. രാത്രി, പകൽ എന്ന വിധത്തിൽ പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലുള്ളതായി മന്ത്രി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments