Friday, April 26, 2024

HomeNewsIndiaറിപ്പബ്ലിക് ദിനാഘോഷം : കോളേജുകളില്‍ സൂര്യനമസ്കാരം നടത്താന്‍ നിര്‍ദ്ദേശിച്ച്‌ യുജിസി

റിപ്പബ്ലിക് ദിനാഘോഷം : കോളേജുകളില്‍ സൂര്യനമസ്കാരം നടത്താന്‍ നിര്‍ദ്ദേശിച്ച്‌ യുജിസി

spot_img
spot_img

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ നടക്കുന്ന സൂര്യനമസ്കാര പരിപാടിയില്‍ സര്‍വകലാശാലകളും കോളേജുകളും പങ്കെടുക്കണമെന്ന് നിര്‍ദേശം നല്‍കി യു.ജി.സി.

ദേശീയ യോഗാസന സ്പോര്‍ട്സ് ഫെഡറേഷനാണ് രാജ്യത്തുടനീളം പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഫെഡറേഷന്‍ ത്രിവര്‍ണ പതാകയ്ക്ക് മുന്നില്‍ സംഗീത സൂര്യനമസ്കാരപരിപാടി ചെയ്യുന്നുണ്ട്. ഈ സമയത്ത് വിദ്യാര്‍ഥികള്‍ കലാലയങ്ങളില്‍ യോഗ ചെയ്യണമെന്ന നിര്‍ദേശമാണ് യു.ജി.സി നല്‍കിയിരിക്കുന്നത്.

രാജ്യത്ത് 75-ാം റിപ്പബ്ലിക് ദിനാഘോഷമാണ് നടക്കാന്‍ പോകുന്നത്. അതിനുള്ള ഒരുക്കങ്ങള്‍ രാജ്യമെമ്ബാടും നടക്കുന്നുണ്ട്. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി നവീകരിച്ച രാജ്പഥിലാണ് പരിപാടികള്‍ നടക്കുക. ബ്രിട്ടീഷ് രൂപകല്പനയിലുള്ള കസേരകളും വെളിച്ചവിതാനവും നടപ്പാതകളുമൊക്കെ ആഘോഷത്തിനായി തയ്യാറായി കഴിഞ്ഞുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

രാവിലെ 10.30 യ്ക്ക് സൈനിക പരേഡ് ആരംഭിക്കും. രാജ്യത്തിനു വേണ്ടി ജീവന്‍ ത്യജിച്ച 5,000 സൈനികരെ എന്‍.സി.സി. പ്രത്യേക ചടങ്ങില്‍ ആദരിക്കുമെന്നും രക്തസാക്ഷികളുടെ കുടുംബാംഗങ്ങള്‍ക്ക് പ്രത്യേക നന്ദിഫലകം കൈമാറുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മൂന്നു സേനകളും ചേര്‍ന്നുള്ള അഭ്യാസക്കാഴ്ചയില്‍ 75 യുദ്ധവിമാനങ്ങള്‍ പങ്കെടുക്കുന്നുണ്ട്

.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments