Thursday, April 18, 2024

HomeNewsIndiaഎയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് യാത്രക്കാരന്‍ മൂത്രമൊഴിച്ചെന്ന് പരാതി

എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് യാത്രക്കാരന്‍ മൂത്രമൊഴിച്ചെന്ന് പരാതി

spot_img
spot_img

ന്യൂദല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ മേല്‍ യാത്രക്കാരന്‍ മൂത്രമൊഴിച്ചതായി പരാതി. ന്യൂയോര്‍ക്ക്- ദല്‍ഹി വിമാനത്തില്‍ കഴിഞ്ഞ നവംബര്‍ 26ന് ആയിരുന്നു സംഭവം എന്നാണ് റിപ്പോര്‍ട്ട്.

ന്യൂയോര്‍ക്ക് – ദല്‍ഹി എയര്‍ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസിലെ സഹയാത്രികയുടെ മേല്‍ ആണ് യാത്രക്കാരന്‍ മൂത്രമൊഴിച്ചത്.

ഇദ്ദേഹം മദ്യലഹരിയിലായിരുന്നു എന്നാണ് വിവരം. നവംബര്‍ 26ന് ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ദല്‍ഹിയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനത്തില്‍ യാത്രാമധ്യേയാണ് യാത്രക്കാരന്റെ പരാക്രമം.

സംഭവത്തില്‍ എയര്‍ ഇന്ത്യ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ യാത്രക്കാരന് വിമാനയാത്രാ നിരോധനം ഏര്‍പ്പെടുത്തണം എന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിനായി എയര്‍ ഇന്ത്യ ഒരു ആഭ്യന്തര കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുകയായിരുന്ന തന്റെ നേരെ യാത്രക്കാരന്‍ സ്വകാര്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചതായും സഹയാത്രിക പരാതിപ്പെട്ടിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ ഉടമകളായ ടാറ്റക്കാണ് യാത്രക്കാരി പരാതി നല്‍കിയിരിക്കുന്നത്.

യാത്രക്കാരന്റെ പെരുമാറ്റം വലിയ മാനസികാഘാതം ഉണ്ടാക്കിയെന്ന് സഹയാത്രികയുടെ പരാതിയില്‍ പറയുന്നു. വിമാന ജീവനക്കാരോട് ഇയാളുടെ പ്രവൃത്തിയില്‍ പരാതിപ്പെട്ടെങ്കിലും മുഖവിലക്കെടുത്തില്ല എന്നും യാത്രക്കാരി ആരോപിക്കുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments