Sunday, September 8, 2024

HomeNewsIndiaഎയര്‍ ഇന്ത്യ നല്‍കിയ ഭക്ഷണത്തില്‍ കല്ല്; വിമാനക്കമ്ബനിക്കെതിരെ രൂക്ഷ വിമര്‍ശനം

എയര്‍ ഇന്ത്യ നല്‍കിയ ഭക്ഷണത്തില്‍ കല്ല്; വിമാനക്കമ്ബനിക്കെതിരെ രൂക്ഷ വിമര്‍ശനം

spot_img
spot_img

ന്യൂഡല്‍ഹി: യാത്രക്കാരന്‍ സഹയാത്രികയുടെ ശരീരത്തില്‍ മൂത്രമൊഴിച്ച സംഭവത്തില്‍ അന്വേഷണ നടപടികള്‍ പുരോഗമിക്കുന്നതിനിടെ വീണ്ടും വിവാദത്തില്‍പ്പെട്ട് എയര്‍ ഇന്ത്യ. വിമാനയാത്രയ്ക്കിടെ നല്‍കിയ ഭക്ഷണത്തില്‍ കല്ല് കണ്ടെന്നാണു യാത്രക്കാരിയുടെ ആരോപണം. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

ബിബിസി ഇന്ത്യയുടെ യുട്യൂബ് ഹെഡായ സര്‍വപ്രിയ സാങ്ഗ്വാനാണ് എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ ഭക്ഷണത്തില്‍ നിന്നും കല്ല് ലഭിച്ചത്. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തക കല്ല് അടങ്ങിയ ഭക്ഷണത്തിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവക്കുകയും ചെയ്തു. “കല്ല് രഹിതമായി ഭക്ഷണം ഉറപ്പ് വരുത്താന്‍ നിങ്ങള്‍ക്ക് വലിയ സങ്കേതികതയോ പണമോ ആവശ്യമില്ല. ഇന്ന് AI 215 വിമാനത്തില്‍ യാത്ര ചെയ്യവെ എനിക്ക് ലഭിച്ച്‌ ഭക്ഷണത്തില്‍ നിന്നും ലഭിച്ചത് ഇതാണ്. ഇക്കാര്യം ക്രൂ മെമ്ബര്‍ ജേഡനോട് അറിയിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള കെടുകാര്യസ്ഥത അംഗീകരിക്കാനാവില്ല” സങ്ഗ്വാന്‍ ട്വിറ്ററില്‍ കുറിച്ചു.

പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടെന്നും കേറ്ററിങ് ടീമിനോട് അന്വേഷിക്കുമെന്നും എയര്‍ ഇന്ത്യ പ്രതികരിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments