Tuesday, April 16, 2024

HomeNewsIndiaപാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും

പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും

spot_img
spot_img

ന്യൂഡല്‍ഹി: 2023ലെ പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും. 66 ദിവസം നീണ്ടുനില്‍ക്കുന്ന ബജറ്റ് സമ്മേളനം ഏപ്രില്‍ ആറിന് അവസാനിക്കുമെന്ന് പാര്‍ലമെന്‍ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ട്വീറ്റ് ചെയ്തു.

രണ്ടുഘട്ടങ്ങളിലായാണ് സമ്മേളനം. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്‍റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുക.

ഫെബ്രുവരി ഒന്നിന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ പൊതു ബജറ്റ് അവതരിപ്പിക്കും.

66 ദിവസങ്ങളിലായി 27 സിറ്റിങുകളാണ് ഉണ്ടാവുക. 2024-ല്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ ബി.ജെ.പി സര്‍ക്കാരിന്റെ അവസാന ബജറ്റ് സമ്മേളനമാണിത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments