Friday, April 19, 2024

HomeNewsIndiaഭാരത് ജോഡോ യാത്രയില്‍ നടക്കുന്നതിനിടെ ജലന്ധര്‍ എം പി സന്ദോഖ് സിങ് കുഴഞ്ഞുവീണു മരിച്ചു

ഭാരത് ജോഡോ യാത്രയില്‍ നടക്കുന്നതിനിടെ ജലന്ധര്‍ എം പി സന്ദോഖ് സിങ് കുഴഞ്ഞുവീണു മരിച്ചു

spot_img
spot_img

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ നടക്കുന്നതിനിടെ കോണ്‍ഗ്രസ് എംപി കുഴഞ്ഞുവീണു മരിച്ചു. പഞ്ചാബില്‍ നിന്നുള്ള എംപി സന്തോഖ് സിങ് സൗധരിയാണ് മരിച്ചത്. 75 വയസ്സായിരുന്നു. ഇന്ന് രാവിലെ ഭാരത് ജോഡോ യാത്ര തുടങ്ങിയ ഉടനെ എംപി കുഴഞ്ഞുവീഴുകയായിരുന്നു.

തുടര്‍ന്ന് ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന.

രാഹുല്‍ ഗാന്ധിക്കൊപ്പം നടക്കാന്‍ തുടങ്ങിയ സന്ദോഖിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും ഹൃദയമിടിപ്പ് കൂടുകയും ചെയ്തു. കുഴഞ്ഞുവീണ എംപിയെ ഉടന്‍തന്നെ ആംബുലന്‍സില്‍ കയറ്റി പഗ്‌വാരയിലെ വിര്‍ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

പില്ലൗറില്‍വെച്ചാണ് ചൗധരി കുഴഞ്ഞുവീണത്. ചൗധരി പഞ്ചാബിലെ മുന്‍ മന്ത്രിയാണ്. ബുധനാഴ്ചയാണ് ഭാരത് ജോഡോ യാത്ര പഞ്ചാബില്‍ പര്യടനം തുടങ്ങിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments