Saturday, July 27, 2024

HomeNewsIndiaകാമുകിമാർക്കൊപ്പം കൂടുതല്‍ സമയം വേണം : സുഹൃത്തുക്കള്‍ക്ക് വേണ്ടി വിമാനത്തിന് വ്യാജ ബോംബ് ഭീഷണി;...

കാമുകിമാർക്കൊപ്പം കൂടുതല്‍ സമയം വേണം : സുഹൃത്തുക്കള്‍ക്ക് വേണ്ടി വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; യുവാവ് അറസ്റ്റില്‍

spot_img
spot_img

ന്യൂഡല്‍ഹി: സ്പൈസ്ജെറ്റ് വിമാനത്തിന് നേരെയുണ്ടായ വ്യാജ ബോംബ് ഭീഷണിയില്‍ യുവാവ് പിടിയില്‍. ദ്വാരകയില്‍ നിന്നുള്ള 24കാരനായ അഭിനവ് പ്രകാശാണ് പിടിയിലായത്.

സുഹൃത്തിന് കാമുകിയോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിന് വേണ്ടിയാണ് താന്‍ വ്യാജ ഭീഷണി മുഴക്കിയതെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം സ്പൈസ്ജെറ്റിന്റെ ഡല്‍ഹി-പൂണെ വിമാന സര്‍വീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്.

ഫോണ്‍കോള്‍ കേന്ദ്രീകരിച്ച്‌ ഡല്‍ഹി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്. അഭിനവ് പ്രകാശാണ് ഫോണ്‍ ചെയ്തതെന്ന് വ്യക്തമായതോടെ ഇയാളുടെ വീട്ടില്‍ റെയ്ഡ് നടത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തന്റെ സുഹൃത്തുക്കളായ രാകേഷ്, കുനാല്‍ ഷെറാവത്ത് എന്നിവര്‍ക്കായാണ് താന്‍ വ്യാജ ഭീഷണികോള്‍ ചെയ്തതെന്ന് ഇയാള്‍ സമ്മതിച്ചു.

സുഹൃത്തുക്കള്‍ ദിവസങ്ങളിലായി മണാലിയിലായിരുന്നു. അവിടെവെച്ച്‌ ഇവര്‍ രണ്ട് പെണ്‍കുട്ടികളെ പരിചയപ്പെടുകയും ചെയ്തിരുന്നു. പെണ്‍കുട്ടികള്‍ മണാലിയില്‍ നിന്നും ഡല്‍ഹി വഴി പൂണെയിലേക്ക് മടങ്ങാനിരിക്കെ അഭിനവിന്റെ സുഹൃത്തുക്കളിലൊരാള്‍ അവരോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിനായി അഭിനവ് തയാറാക്കിയ പദ്ധതിയായിരുന്നു വ്യാജ ബോംബ് ഭീഷണി. ഇതേതുടര്‍ന്ന് വിമാനം റദ്ദാക്കുമെന്നായിരുന്നു മൂവരുടേയും പ്രതീക്ഷ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments