Sunday, September 8, 2024

HomeNewsIndia35 യാത്രക്കാരെ കയറ്റിയില്ല , നിശ്ചയിച്ചതിലും നേരത്തെ പറന്ന് സ്കൂട്ട് വിമാനം

35 യാത്രക്കാരെ കയറ്റിയില്ല , നിശ്ചയിച്ചതിലും നേരത്തെ പറന്ന് സ്കൂട്ട് വിമാനം

spot_img
spot_img

ന്യൂഡല്‍ഹി: 35 യാത്രക്കാരെ കയറ്റാതെ സ്കൂട്ട് വിമാനം നിശ്ചയിച്ചതിലും നേരത്തെ പറന്നു. അമൃത്സര്‍ വിമാനത്താവളത്തിലാണ് സംഭവമുണ്ടായത്.

വിമാനം ഷെഡ്യൂള്‍ ചെയ്തതതിലും നേരത്തെ യാത്ര പുറപ്പെട്ടതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ ബഹളമുണ്ടായി. രാത്രി 7.55നായിരുന്നു അമൃത്സറില്‍ നിന്നും സിംഗപ്പൂരിലേക്കുള്ള സ്കൂട്ട് വിമാനത്തിന്റെ ഷെഡ്യൂള്‍. എന്നാല്‍, മൂന്ന് മണിക്ക് തന്നെ വിമാനം പോവുകയായിരുന്നു. യാത്രസമയം മാറ്റിയ വിവരം യാത്രക്കാരെ ഇമെയിലിലൂടെ അറിയിച്ചുവെന്നാണ് സ്കൂട്ട് വിശദീകരിക്കുന്നത്.

ഇമെയില്‍ പ്രകാരം യാത്രക്കെത്തിയ കുറച്ച്‌ പേരുമായി മൂന്ന് മണിക്ക് തന്നെ സ്കൂട്ട് സിംഗപ്പൂരിലേക്ക് യാത്രതിരിക്കുകയായിരുന്നു.

വിമാനത്തില്‍ കയറാന്‍ കഴിയാതിരുന്ന യാത്രക്കാര്‍ക്ക് വിശ്രമ സൗകര്യം ഒരുക്കി നല്‍കിയെന്ന് എയര്‍ലൈന്‍സ് അറിയിച്ചു. സംഭവം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചതോടെ വിമാനം തിരികെ എത്തി ഇവരെ സിംഗപ്പൂരിലേക്ക് എത്തിക്കുകയായിരുന്നു.

ഈ മാസം 10നാണ് ബെംഗളൂരുവില്‍ അന്‍പത് യാത്രക്കാരെ മറന്ന് ഗോ ഫസ്റ്റ് വിമാനം പറന്നുയര്‍ന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments