Friday, March 29, 2024

HomeNewsIndiaത്രിപുരയില്‍ ഇടത് - കോണ്‍ഗ്രസ് സീറ്റ് ധാരണയായി: മണിക് സര്‍ക്കാര്‍ മത്സരിക്കില്ല

ത്രിപുരയില്‍ ഇടത് – കോണ്‍ഗ്രസ് സീറ്റ് ധാരണയായി: മണിക് സര്‍ക്കാര്‍ മത്സരിക്കില്ല

spot_img
spot_img

അഗര്‍ത്തല: ത്രിപുര തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി- കോണ്‍ഗ്രസ് സീറ്റ് ധാരണയായി. ഇടതുമുന്നണി 47 സീറ്റിലും കോണ്‍ഗ്രസ് 13 സീറ്റിലും മത്സരിക്കും. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ മണിക് സര്‍ക്കാര്‍ ഇത്തവണ മത്സരിക്കുന്നില്ല.

ദശാബ്ദങ്ങളുടെ വൈരം മറന്നാണ് തെരഞ്ഞെടുപ്പില്‍ സഹകരിക്കാന്‍ ഇടതുമുന്നണിയും കോണ്‍ഗ്രസും തീരുമാനിച്ചത്. ഇടതുമുന്നണിയില്‍ സിപിഎം 43 സീറ്റില്‍ മത്സരിക്കുമ്ബോള്‍ സിപിഐയും ആര്‍എസ്പിയും ഫോര്‍വേര്‍ഡ് ബ്ലോക്കും ഓരോ സീറ്റുകളിലാണ് മത്സരിക്കുന്നത്.

ബിജെപിയെ തോല്‍പ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പരസ്പരം കൈകോര്‍ക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും തയ്യാറാവുകയായിരുന്നു. ഫെബ്രുവരി 16നാണ് തെരഞ്ഞെടുപ്പ്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments