ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ (എംഎസ്‌എംഇ )വികസനം ലക്ഷ്യമിട്ട് 900 കോടിയുടെ പദ്ധതികളുമായി കേന്ദ്ര ബജറ്റ്.
ചെറുകിട സ്ഥാപനങ്ങള്‍ക്കുള്ള വായ്പ പലിശ ഒരു ശതമാനമായി കുറയും. രണ്ട് കോടി രൂപവരെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്ക് നികുതിയില്‍ ഇളവും നല്‍കും.
ചെറുകിട- സൂഷ്മ സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ രേഖകള്‍ സൂക്ഷിക്കാന്‍ കൈമാറാനും ഡിജി ലോക്കര്‍ സംവിധാനം ഒരുക്കും. വ്യവസായ രജിസ്‌ട്രേഷന്‍ നടപടി ലളിതമാക്കാനുള്ള നടപടി ആരംഭിച്ചതായി കേന്ദ്ര ധനമന്ത്രി പറഞ്ഞു. ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കാന്‍ പൊതു ബിസിനസ് തിരിച്ചറിയല്‍ കാര്‍ഡായി പാന്‍ കാര്‍ഡ് ഉപയോഗിക്കാം.
ഓരോ ജില്ലയ്‌ക്കും തങ്ങളുടെതായ തനത് ഉത്പന്നം കണ്ടെത്തി വികസിപ്പിക്കാനുള്ള പദ്ധതിയും ബജറ്റ് വിഭാവനം ചെയ്യുന്നു. ഇത്തരം ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനുള്ള നടപടിയും സ്വീകരിക്കും. ഇതിനായി സംസ്ഥാന തലസ്ഥാനങ്ങളിലോ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലോ വ്യാപാര സ്ഥാപനങ്ങള്‍ സ്ഥാപിക്കും.
രാജ്യത്ത് മൂലധന നിക്ഷേപത്തില്‍ വന്‍ വര്‍ദ്ധനവാണ് കഴിഞ്ഞ സാമ്ബത്തിക വര്‍ഷം ഉണ്ടായിരിക്കുന്നത്. ജി ഡി പി 3.3 ശതമാനം വര്‍ദ്ധിച്ചു. 2019- 20 കാലഘട്ടത്തേക്കാള്‍ മൂന്നിരട്ടിയാണ് ഈ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.
രാജ്യത്ത് മാലിന്യ നിര്‍മാര്‍ജ്ജനത്തിന് കൂടുതല്‍ ശാസ്ത്രീയമാര്‍ഗങ്ങള്‍ അവലംബിക്കുന്ന പദ്ധതികള്‍ക്ക്
പ്രത്യേക പ്രോത്സാഹനം നല്‍കുമെന്നും ധനമന്ത്രി വ്യക്തമാക്കി.