Sunday, September 8, 2024

HomeNewsIndiaവിക്ടോറിയ ഗൗരി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു; നിയമനം ശരിവെച്ച്‌ സുപ്രീം കോടതി

വിക്ടോറിയ ഗൗരി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു; നിയമനം ശരിവെച്ച്‌ സുപ്രീം കോടതി

spot_img
spot_img

ന്യൂഡല്‍ഹി: മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരി സത്യപ്രതിജ്ഞ ചെയ്തു.

വിക്ടോറിയ ജഡ്ജിയുടെ നിയമനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ജസ്റ്റിസ്മാരായ സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായി എന്നിവര്‍‌ ഉള്‍പ്പെട്ട ബ‍ഞ്ചാണ് കേസ് പരിഗണിച്ചത്. ഗൗരിയെ ജഡ്ജിയായി നിയമിക്കരുതെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിലെ ഒരു കൂട്ടം അഭിഭാഷകര്‍ ആണ് സുപ്രീം കോടതിയെ സമീപിച്ചത്.

കൊളീജിയം തീരുമാനം റദ്ദാക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അഡീഷണല്‍ ജഡ്ജി ആകുന്ന വ്യക്തി ജുഡീഷ്യല്‍ ചട്ടങ്ങള്‍ ലംഘിച്ചാല്‍ നിയമനം സ്ഥിരമാക്കാതിരിക്കാമെന്നും കോടതി പറഞ്ഞു.

താന്‍ ബിജെപിയുടെ മഹിളാ മോര്‍ച്ച ജനറല്‍ സെക്രട്ടറിയാണെന്ന് ഗൗരി തന്നെ നേരത്തേ വ്യക്തമാക്കിയിരുന്നു. കൊളീജിയം പേര് ശുപാര്‍ശ ചെയ്തതിനു പിന്നാലെ, ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഇവരുടെ നിലപാടു ചൂണ്ടിക്കാട്ടി അയോഗ്യത പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. മദ്രാസ് അഭിഭാഷക ബാറിലെ ചിലരും ഗൗരിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി 10ന് പരിഗണിക്കാനിരിക്കെയാണ് നിയമനവിവരം നിയമമന്ത്രി പ്രഖ്യാപിച്ചത്.

സുപ്രീംകോടതിയില്‍ വാദം തുടരുന്നതിനിടെയാണ് വിക്ടോറി ഗൗരി മദ്രാസ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്‌ജിയായി സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റത്.

കഴിഞ്ഞ മാസം പതിനേഴിനാണ് വിക്ടോറിയ ഗൗരിയെ സുപ്രീംകോടതി കൊളീജീയം ശുപാര്‍ശ ചെയ്യുന്നത്. വിവരം പുറത്തായതോടെ ഗൗരിയെ ജഡ്ജിയായി നിയമിക്കരുതെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കും പരാതികള്‍ ലഭിക്കുകയായിരുന്നു.

വിക്ടോറിയ ഗൗരിയുടെ നിലപാടുകള്‍ ഭരണഘടനാ മൂല്യങ്ങള്‍ക്ക് മതിക്കുന്നതല്ല എന്നും ജഡ്ജിയായി നിയമിക്കുന്നത് അധാര്‍മ്മികമാണെന്നും ചൂണ്ടികാണിച്ചാണ് അഭിഭാഷകര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ആര്‍എസ്‌എസിന്‍റെ മുഖപത്രമായ ഓര്‍ഗനൈസറില്‍ എഴുതിയ ലേഖനത്തില്‍ ന്യൂനപക്ഷ വിരുദ്ധമായി നിലപാടാണ് വിക്ടോറിയ ഗൗരി സ്വീകരിച്ചത് എന്നും ആക്ഷേപമുണ്ട്. എന്നാല്‍, രാഷ്ട്രീയ പശ്ചാത്തലമുള്ള വ്യക്തിയെ ഹൈക്കോടതി ജഡ്ജിയാകുന്നത് ആദ്യമായല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments