Saturday, July 27, 2024

HomeNewsIndiaവാലന്റൈന്‍സ് ഡേയ്ക്ക് ഇന്ത്യൻ റോസാപ്പൂക്കൾ വിലക്കി നേപ്പാള്‍

വാലന്റൈന്‍സ് ഡേയ്ക്ക് ഇന്ത്യൻ റോസാപ്പൂക്കൾ വിലക്കി നേപ്പാള്‍

spot_img
spot_img

കാഠ്മണ്ഡു: വാലന്റൈന്‍സ് ഡേയോട് അനുബന്ധിച്ച്‌ ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള റോസാപ്പൂ ഇറക്കുമതി വിലക്കി അയല്‍രാജ്യമായ നേപ്പാള്‍. സസ്യരോഗങ്ങള്‍ക്കുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം.

ഈ സാഹചര്യത്തില്‍ റോസാപ്പൂക്കള്‍ക്ക് ഇറക്കുമതി പെര്‍മിറ്റ് നല്‍കരുതെന്ന് കാര്‍ഷിക മന്ത്രാലയത്തിന് കീഴിലുള്ള പ്ലാന്റ് ക്വാറന്റൈന്‍ ആന്‍ഡ് പെസ്റ്റിസൈഡ് മാനേജ്‌മെന്റ് സെന്റര്‍ വ്യാഴാഴ്ച അതിര്‍ത്തി ഓഫീസുകള്‍ക്ക് നിര്‍ദേശം നല്‍കി.

നേപ്പാള്‍, ഇന്ത്യ, ചൈന അതിര്‍ത്തികളിലെ 15 കസ്റ്റംസ് ഓഫീസുകളിലേക്ക് പ്രത്യേക കാരണങ്ങളാല്‍ റോസാപ്പൂക്കളുടെ ഇറക്കുമതി നിരോധിച്ചതായി മൈ റിപ്പബ്ലിക്ക പത്രം റിപ്പോര്‍ട്ട് ചെയ്തു.

കിഴക്ക് കകദ്ഭിട്ടയില്‍ നിന്ന് പടിഞ്ഞാറ് ഗദ്ദ ചൗക്കിയിലേക്കും വടക്ക് കസ്റ്റംസ് പോയിന്റുകളിലേക്കും റോസാപ്പൂ ഇറക്കുമതി ചെയ്യാന്‍ കഴിയില്ലെന്ന് നോട്ടീസില്‍ പറയുന്നു. സസ്യരോഗ സാധ്യത കണക്കിലെടുത്ത് ഇറക്കുമതി തല്‍ക്കാലം നിര്‍ത്തിവച്ചതായി പ്ലാന്റ് ക്വാറന്റൈന്‍ ആന്‍ഡ് പെസ്റ്റിസൈഡ് മാനേജ്‌മെന്റ് സെന്റര്‍ അറിയിച്ചു.

രോഗങ്ങളും പ്രാണികളും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഇറക്കുമതി നിര്‍ത്തിയതെന്ന് പ്ലാന്റ് ക്വാറന്റൈന്‍ ആന്‍ഡ് പെസ്റ്റിസൈഡ് മാനേജ്‌മെന്റ് സെന്റര്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മഹേഷ് ചന്ദ്ര ആചാര്യ പറഞ്ഞു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments