Wednesday, April 2, 2025

HomeNewsIndiaഭാര്യയെ മുത്തലാഖ് ‍ചൊല്ലി വിദേശത്തേക്ക് കടക്കാന്‍ ശ്രമം; ഡോക്ടര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍

ഭാര്യയെ മുത്തലാഖ് ‍ചൊല്ലി വിദേശത്തേക്ക് കടക്കാന്‍ ശ്രമം; ഡോക്ടര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍

spot_img
spot_img

ബെംഗളൂരു: ഭാര്യയെ മുത്തലാഖ് ചൊല്ലി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ദില്ലി സ്വദേശിയായ 40 കാരന്‍ ഡോക്ടറെ അറസ്റ്റ് ചെയ്തു.

ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ചാണ് ഡോക്ടറെ ദല്‍ഹി പൊലീസ് പിടികൂടിയത്. യുകെയിലേക്ക് പോകുന്നതിന്‍റെ ഭാഗമായാണ് ബെംഗളൂരു വിമാനത്താവളത്തില്‍ എത്തിയത്.

മോദിസര്‍ക്കാര്‍ 2019 ലാണ് ഇന്ത്യയില്‍ മുത്തലാഖ് ചൊല്ലി വിവാഹ മോചനം നടത്തുന്നത് നിയമ വിരുദ്ധമായി പ്രഖ്യാപിച്ചത്.മുസ്ലീം സ്ത്രീ നിയമം 2019 മുത്തലാഖിനെ ഭരണഘടനാ വിരുദ്ധമാക്കി മാറ്റി. ഇതിന് കേന്ദ്രസര്‍ക്കാര്‍ മുത്തലാഖ് നിരോധന ബില്‍ പാസാക്കിയിരുന്നു .മൂന്ന് തവണ തലാഖ്, തലാഖ്, തലാഖ് എന്ന് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്താനാവില്ലെന്നും അത് ശിക്ഷാര്‍ഹമായ നടപടിയാണെന്നും മോദിസര്‍ക്കാര്‍ പാസാക്കിയ നിയമത്തില്‍ വ്യക്തമായി പറയുന്നു. ഭാര്യയെ തലാഖ് എന്ന് മൂന്ന് തവണ ചൊല്ലി ബന്ധം വേര്‍പ്പെടുത്തിയാല്‍ ഭര്‍ത്താവിന് ജയില്‍ശിക്ഷ ഉള്‍പ്പെടെയുള്ള ശിക്ഷ കിട്ടുന്ന കുറ്റമാണ്. പിഴയ്ക്ക് പുറമെ മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷയും പ്രതിക്ക് നല്‍കും.

ഭര്‍ത്താവ് തന്നെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി യുവതി ഫെബ്രുവരി ഒന്നാം തീയതിയാണ് ദല്‍ഹിയിലെ കല്യാണ്‍പുരി പൊലീസില്‍ പരാതി നല്‍കിയത്. 2022 ഒക്ടോബര്‍ 13 നാണ് 36 കാരിയായ ഭാര്യയെ ഡോക്ടര്‍ മുത്തലാഖ് ചൊല്ലി വിവാഹ മോചനം നടത്തിയത്. മുത്തലാഖ് ചൊല്ലിയതിന് പിന്നാലെ ഡോക്ടര്‍ ദല്‍ഹിയിലെ വീടുവിട്ട് ബെംഗളൂരുവിലേക്ക് പോവുകയും ചെയ്തു. ഇതോടെ മുത്തലാഖ് ചൊല്ലിയതിനെതിരെ പൊലീസ് ഡോക്ടര്‍ക്കെതിരെ കേസെടുത്തു. മുത്തലാഖ് ചൊല്ലി ഭാര്യയെ ഉപേക്ഷിച്ച ശേഷം ബെംഗളൂരു വിമാനത്താവളം വഴി വിദേശത്തേക്ക് കടക്കാനായിരുന്നു ഡോക്ടറുടെ ശ്രമം.

ഡോക്ടര്‍ മറ്റൊരു യുവതിയുമായി അടുക്കാന്‍ ശ്രമിച്ചതാണ് ഭാര്യയും ഡോക്ടറും തമ്മില്‍ അകലാന്‍ കാരണമായതെന്ന് പറയുന്നു. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാനെന്ന് പറഞ്ഞ് യുവാവ് ദല്‍ഹിയിലെ കല്യാണ്‍ പുരിയിലെ വിനോദ് നഗറിലേക്ക് മാറിത്താമസിച്ചിരുന്നു. ഭാര്യ ലജ് പത് നഗറില്‍ തന്നെ താമസം തുടര്‍ന്നു.

ഈ സമയത്ത് ഡോക്ടറായ മറ്റൊരു യുവതിയുമായി ഇയാള്‍ അടുപ്പത്തിലായി. ഒരു ദിവസം ഭര്‍ത്താവിനെ അന്വേഷിച്ച്‌ ചെന്ന ഭാര്യ ഭര്‍ത്താവായ ഡോക്ടറുടെ അവിഹിതബന്ധം കണ്ടെത്തി. ഈ ബന്ധത്തെ ചോദ്യം ചെയ്തപ്പോള്‍ ഡോക്ടര്‍ ഭാര്യയെ മര്‍ദ്ദിക്കുകയായിരുന്നു. ഈ സംഭവത്തിന് ശേഷമാണ് ഡോക്ടര്‍ ഭാര്യയെ മുത്തലാഖ് ചൊല്ലി ഒഴിവാക്കിയത്. ഇതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചതെന്ന് ഭാര്യയായ യുവതി പറഞ്ഞു.

യുകെയിലേക്ക് കടക്കാന്‍ ശ്രമം നടത്തുന്നതറിഞ്ഞ ദല്‍ഹി പൊലീസ് ഫെബ്രുവരി ഒന്‍പതാം തീയതിയാണ് ഡോക്ടറെ ബെംഗളൂരു വിമാനത്താവളത്തില്‍വെച്ച്‌ അറസ്റ്റ് ചെയ്തത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments